അമേരിക്കൻ വാർത്ത

ഇച്ചാ (ICHAA) ക്ലബിന്റെ ക്രിസ്മസ്–പുതുവത്സരാഘോഷവും അഗസ്റ്റിൻ പോൾ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണവും

ന്യൂയോർക്ക്:  ഇച്ചാ ക്ലബിന്റെ ക്രിസ്മസ്–പുതുവത്സരാഘോഷവും അഗസ്റ്റിൻ പോൾ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണവും 2026 ജനുവരി 9-ന് വൈകുന്നേരം 6.30 മുതൽ 10.00 വരെ ന്യൂയോർക്കിലെ വാലി കോട്ടേജിലുള്ള മലബാർ പാലസിൽ വിവിധ കലാപരിപാടികളോടെയാണ് വിപുലമായി നടന്നു.എസ്തർ ജോൺ അമേരിക്കൻ ദേശീയഗാനം ആലപിച്ചതോടെ പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് സാറ ജോണും എസ്തർ ജോണും ചേർന്ന് ഇന്ത്യൻ ദേശീയഗാനം ആലപിച്ചു. ഷാജി ജോസഫ്, സാറ അമ്പാട്ട് എന്നിവർ നേതൃത്വത്തിൽ അവതരിപ്പിച്ച കരോൾ ഗാനങ്ങൾ ശ്രുതിമധുരവും ഹൃദയസ്പർശിയുമായിരുന്നു.

ICHAA ചെയർപേഴ്സൺ ബഹുമാനപ്പെട്ട ഡോ. ആനി പോൾ ചടങ്ങിൽ സന്നിഹിതരായ എല്ലാവരെയും θερാർത്ഥമായി സ്വാഗതം ചെയ്തു. ഇച്ചാ ക്ലബ് പ്രസിഡന്റ് മാത്യു വർഗീസ്, ക്ലബ്ബിന്റെ സ്ഥാപകയുമായും ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യ ഇന്ത്യൻ വനിതാ കൗണ്ടി ലെജിസ്ലേറ്ററുമായ ഹോണറബിൾ ഡോ. ആനി പോളിനെ വീണ്ടും റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേച്ചറിന്റെ വൈസ് ചെയറായി തിരഞ്ഞെടുത്തതിൽ പ്രത്യേക അഭിനന്ദനം അറിയിച്ചു. തന്റെ സന്ദേശത്തിൽ ഇച്ചാ ക്ലബിന്റെയും യൂത്ത് കൗൺസിലിന്റെയും സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

മുഖ്യാതിഥിയായ ഇന്ത്യൻ കത്തോലിക്കാ അസോസിയേഷൻ പ്രസിഡന്റ് റോയ് ആന്റണി തന്റെ പ്രസംഗത്തിൽ ICHAA ക്ലബിന്റെ പ്രവർത്തനങ്ങൾ അഭിനന്ദിച്ചു. കേരള കോൺഗ്രസ് പ്രസിഡന്റ് നോവ ജോര്‍ജും, ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റ് വിശ്വനാഥൻ പിള്ളയും ആശംസകൾ രേഖപ്പെടുത്തി. റവ. ഫാ. തോമസ് മാത്യുവും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിദ്യാഭ്യാസത്തിന് അത്യന്തം പ്രാധാന്യം നൽകിയിരുന്ന അഗസ്റ്റിൻ പോളിന്റെ സ്മരണാർത്ഥം, അദ്ദേഹത്തിന്റെ കുടുംബം സ്ഥാപിച്ച അഗസ്റ്റിൻ പോൾ മെമ്മോറിയൽ സ്കോളർഷിപ്പ് ICHAAയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ICHAA യൂത്ത് കൗൺസിലിലെ സജീവ അംഗങ്ങളായ യുവതലമുറയെ പ്രോത്സാഹിപ്പിക്കാനും അവരുടെ ഭാവി ഉയർത്താനുമാണ് ഈ സ്കോളർഷിപ്പിന്റെ ലക്ഷ്യം. തുടർച്ചയായി രണ്ടാം വർഷമാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്.

ICHAA ചെയർപേഴ്സൺ ഡോ. ആനി പോൾ, നതാഷ പോൾ, ക്ലബ് പ്രസിഡന്റ് മാത്യു വർഗീസ് എന്നിവർ ചേർന്ന് സ്കോളർഷിപ്പ് വിതരണം നിർവഹിച്ചു. ഈ വർഷം സ്കോളർഷിപ്പിന് അർഹരായവർ: നേഹ ആന്തണി, ക്രിസ് മുണ്ടാങ്കൽ, ഒലിവിയ വർഗീസ്, നിയജോർജ്, ലിയ ജോർജ്. ICHAA യൂത്ത് കൗൺസിൽ അംഗങ്ങളുടെ വിദ്യാഭ്യാസ-പ്രൊഫഷണൽ നേട്ടങ്ങളും മികവും പരിഗണിച്ചാണ് അവാർഡ് നൽകിയത്.

ഏവ ജേക്കബ്, ആര്യ ജേക്കബ്, നവ്യ അമ്പാട്ട്, ജിയ അമ്പാട്ട് എന്നിവർ അവതരിപ്പിച്ച “Angels Dance” സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മനോഹരമായ നൃത്തപ്രകടനമായി മാറി.സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി സിൽപ ജോസഫ്, ജോയ് മാത്യു, ലൗലി മാത്യു എന്നിവർ ആലപിച്ച മനോഹരമായ ഗാനങ്ങൾ ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. സാറ അമ്പാട്ടിന്റെ നേതൃത്വത്തിൽ ലൈല ഷാജി, അൽഫോൺസ മാത്യൂസ്, ആനി പോൾ എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് എല്ലാവരുടെയും ശ്രദ്ധ നേടി. അതോടൊപ്പം, ഡോ. സ്റ്റാൻലി ജോണും കുടുംബാംഗങ്ങളായ ഡോ. ആശാ ജോൺ, എസ്തർ ജോൺ, സാറാ ജോൺ എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ പരിപാടിക്ക് പ്രത്യേക നിറം നൽകി.മെറി ജേക്കബിന്റെ നേതൃത്വത്തിൽ ICHAA യൂത്ത് കൗൺസിൽ അംഗങ്ങളും ലിയോ ക്ലബ് അംഗങ്ങളും ചേർന്ന് ആലപിച്ച “സൈലന്റ് നൈറ്റ്” ഗാനം പ്രേക്ഷകരെ ഏറെ ആകർഷിച്ചു.

ICHAA ക്ലബ്ബിലൂടെ പുതിയ തലമുറയ്ക്ക് ഇന്ത്യൻ സംസ്കാരവും മൂല്യങ്ങളും പകർന്നു നൽകുന്ന പ്രവർത്തനങ്ങളെ ഏവരും അഭിനന്ദിച്ചു.എംസികളായ ഡോറിസ് ജോയിയും സ്റ്റീഫൻ ജേക്കബും പരിപാടികൾ ഭംഗിയായി അവതരിച്ചു. ഷാജി ജോസഫ്, സാറ അമ്പാട്ട് എന്നിവർ പരിപാടി കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.ഷൈമി ജേക്കബ് ഭക്ഷണക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ICHAA ക്ലബ് സെക്രട്ടറി മാണി ജോർജ് നന്ദി അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

പ്രഥമ മലയാളി സന്യാസിനീ സംഗമത്തിന് ചിക്കാഗോയില്‍ വര്‍ണ്ണാഭമായ തുടക്കം

ചിക്കാഗോ: സെ. തോമസ് സീറോ മലബാര്‍ രൂപതാ സ്ഥാപനത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും...

അമേരിക്കൻ വാർത്തകൗതുകങ്ങൾശാസ്ത്രീയം

ഐഫോൺ 18 പ്രോയിൽ ഇനി ഡാർക്ക് ചെറി വിസ്മയം; സവിശേഷതകൾ പുറത്ത്

വരാനിരിക്കുന്ന ഐഫോൺ 18 പ്രോയിൽ പുതുമകളേറെയുണ്ടാകുമെന്ന് റിപ്പോർട്ട്. ആകർഷകമായ കോസ്മിക് ഓറഞ്ചിന് പകരം ഇരുണ്ട ചെറി...

അമേരിക്കൻ വാർത്ത

കേരള അസോസിയേഷന്‍ ഓഫ് റിയോ ഗ്രാന്റെ വാലിയുടെ സ്വീകരണം ഏറ്റുവാങ്ങി ‘ടീം വോയ്‌സ് ഓഫ് ഫോമാ’

മെക്കാലന്‍: പ്രതീക്ഷാ നിര്‍ഭരവും ജനക്ഷേമകരവുമായ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം...

അമേരിക്കൻ വാർത്ത

‘ടീം വോയ്‌സ് ഓഫ് ഫോമാ’യ്ക്ക് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഹൃദ്യമായ സ്വീകരണം

ഒക്കലഹോമ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആശയഭിലാഷങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കും  ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ...