അമേരിക്കൻ വാർത്ത

ബെൻസേലം സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം

ബെൻസേലം (പെൻസിൽവേനിയ) : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ  25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന്   പെൻസിൽവേനിയയിലെ ബെൻസേലം സെൻ്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

(2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക).

കോൺഫറൻസ്  പ്രചാരണത്തിന്റെ ഭാഗമായി ബെൻസേലം സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ജനുവരി പതിനൊന്നിന് ജെയ്‌സൺ തോമസ് (സെക്രട്ടറി),  ഡോ. റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ), അകില സണ്ണി (റാഫിൾ കോർഡിനേറ്റർ), മാത്യു വർഗീസ് (ഫുഡ് കോർഡിനേറ്റർ ലീഡ് / ഫിനാൻസ് കമ്മിറ്റി), മേരി വർഗീസ് (ഫിനാൻസ് കമ്മിറ്റി), സജി പോത്തൻ (മുൻ കൗൺസിൽ അംഗവും ഫിനാൻസ് കമ്മിറ്റി) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

ഇടവക വികാരി  ഫാ. വി.എം.ഷിബു. ഫാ. കെ.പി. വർഗീസ് എന്നിവർ കിക്കോഫ് മീറ്റിംഗിൽ സന്നിഹിതരായിരുന്നു.

പാരിഷ് സെക്രട്ടറി ലിൻ കുര്യനും ചർച്ച് അഡ്മിനിസ്ട്രേഷനും ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ് ടീമിനെ ദേവാലത്തിലേക്കു സ്വാഗതം ചെയ്തു സംസാരിച്ചു.

ഷിബു അച്ചൻ രജിസ്ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്യുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും  ചെയ്തു.

സ്വാഗതപ്രസംഗത്തിൽ  സജി പോത്തൻ കോൺഫറൻസ് ടീമിനെ പരിചയപെടുത്തുന്നതിനൊപ്പം കോൺഫറൻസ് തീയതി, സ്ഥലം, തീം, സ്പീക്കർമാർ എന്നിവയെ കുറിച്ച് സംസാരിച്ചു .

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ്  ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

കോൺഫറൻസ് സെക്രട്ടറി  ജെയ്‌സൺ തോമസ്  രജിസ്ട്രേഷൻ, വെബ്‌സൈറ്റ് , “ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് തിയേറ്റർ സന്ദർശനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കു വെച്ചു.

റാഫിൾ ടിക്കറ്റ്,  സ്‌പോൺസർഷിപ് , സുവനീറിനെ സംബന്ധിച്ചുള്ള വിവരങ്ങൾ  അകില സണ്ണി , മാത്യൂ വർഗീസ് , ഡോ. റെബേക്ക പോത്തൻ എന്നിവർ ഇടവകാംഗങ്ങളെ അറിയിച്ചു.

മേരി വർഗീസ്  കോൺഫറൻസിനെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ അനുഭവത്തെകുറിച്ചു സംസാരിച്ചു .

പള്ളി സന്ദർശിച്ചതിനും, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനായി ടീം അംഗങ്ങൾ നടത്തി വരുന്ന എല്ലാ ശ്രമങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട്  ഫാ. വി.എം. ഷിബു കിക്കോഫ് അവസാനിപ്പിച്ചു. എല്ലാ ദേവാലയ അംഗങ്ങളേയും  കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം പ്രോത്സാഹിപ്പിക്കുക്കയും ചെയ്തു .

സ്‌പോൺസർഷിപ്, രജിസ്ട്രേഷൻ, റാഫിൾ ടിക്കറ്റ് എന്നിവയിലൂടെ ഇടവക  അംഗങ്ങൾ കോൺഫറൻസിന് മികച്ച പിന്തുണ നൽകി.

ബെൻസേലം സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്  ഇടവകയിൽ നിന്ന് ലഭിച്ച  വലിയ പിന്തുണക്കും ഊഷ്മള സ്വീകരണത്തിനും   ജെയ്‌സൺ തോമസ് കൃതജ്ഞത രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Report – ജിനേഷ് തമ്പി 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിൽ ചരിത്രനേട്ടവുമായി ലയണൽ മെസ്സി; ഏറ്റവും കൂടുതൽ ഗോളുകൾ; ക്ലോസെയെ മറികടന്നു

കാൻസാസ് സിറ്റി: ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇറാനിയൻ എണ്ണ ഉപരോധം നീക്കി അമേരിക്ക; 2026-ലെ നിർണായക നയതന്ത്ര നീക്കം

ഒബ്ബർഗൻ (സ്വിറ്റ്സർലൻഡ്): അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ എണ്ണ ഉൽപ്പാദനത്തിനും വിതരണത്തിനുംമേൽ അമേരിക്ക  ഏർപ്പെടുത്തിയിരുന്ന...

അമേരിക്കൻ വാർത്ത

പിതൃദിനം ഉത്സവദിനമാക്കി ബെൻസൻവിൽ ഇടവക

ഷിക്കാഗോ: ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 10...

അമേരിക്കൻ വാർത്ത

നാമം എക്‌സലന്‍സ് അവാര്‍ഡ് ജൂറി: ഡോ.പത്മജ പ്രേം, അനില്‍ പിള്ള, ഡോ. ലത നായര്‍

സെന്റ് ജോര്‍ജ്‌സ് അവന്യൂ (ന്യൂ ജേഴ്‌സി): ഡോ. പത്മജ പ്രേം (ചെയര്‍), അനില്‍ പിള്ള (അംഗം),...