അമേരിക്കൻ വാർത്തകേരള വാർത്ത

മുന്‍ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അഞ്ചാം തവണയും ലോക കേരള സഭാംഗം

ന്യൂയോര്‍ക്ക്: ഫോമാ മുന്‍ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ജേക്കബ് തോമസിനെ അഞ്ചാം തവണയും ലോക കേരള സഭയുടെ മെമ്പറായി തെരഞ്ഞെടുത്തു.

ന്യൂയോര്‍ക്കിലെ മാരിയട്ട് മാര്‍ക്കീസ് സെന്ററില്‍ വെച്ച് നടന്ന ഫോമയുടെ അമേരിക്കന്‍ റീജിയന്‍ കണ്‍വന്‍ഷന്‍   വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കി.

ഫോമയുടെ രൂപീകരണ കാലം മുതല്‍ സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോ. ജേക്കബ് തോമസ് വിവിധ ചുമതലകള്‍ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

ഫോമയുടെ പ്രഥമ ഹൂസ്റ്റന്‍ കണ്‍വന്‍ഷനിലെ റജിസ്ട്രേഷന്‍ വൈസ് ചെയര്‍മാനായിരുന്ന ഡോ.ജേക്കബ് തോമസ്. 2014ലെ ഫിലഡല്‍ഫിയയിലെ ഫോമ കണ്‍വന്‍ഷന്റെ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്റെ ജനറല്‍ കണ്‍വീനറായും മെട്രോ റീജിയന്റെ ആര്‍വിപി ആയും പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് ബോട്ട് ക്ലബ് പ്രസിഡന്റ്, ന്യൂയോര്‍ക്കിലെ ആദ്യകാല സംഘടനയായ കേരളസമാജം ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.ജേക്കബ് തോമസ്, മലയാളി സമാജം, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ എന്നിവയുടെയും ഭാരവാഹിയായിരുന്നിട്ടുണ്ട്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...