അമേരിക്കൻ വാർത്ത

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷം ഭക്തി പുരസരം സംഘടിപ്പിച്ചു

ന്യൂജേഴ്സി  : മിഡ് ലാന്‍ഡ്  പാര്‍ക്ക്  സെന്റ്  സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ സ്‌തെപ്പാനോസ് സഹദായുടെ തിരുനാള്‍ ആഘോഷം  ജനുവരി 9,10  (വെള്ളി /ശനി ) തീയതികളില്‍ ഭക്തിനിര്‍ഭരമായി സംഘടിപ്പിച്ചു
ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാര്‍ഷികാഘോഷവും തിരുന്നാള്‍ ആഘോഷ ചടങ്ങുകളുടെ ഭാഗമായി നടന്നു.  

മിഡ് ലാന്‍ഡ്  പാര്‍ക്ക്  സെന്റ് സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്സ് ദേവാലയ വികാരി  റവ:ഫാ. ഡോ. ബാബു.കെ.മാത്യു, സെക്രട്ടറി അജു തര്യന്‍, ട്രെഷറര്‍ സുനില്‍ മത്തായി,  പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍ ജിനേഷ് തമ്പി,
ഡെക്കറേഷന്‍ കമ്മിറ്റി (സുനിത ജെറീഷ്,  എലിസബത്ത് സുജ മാത്യു, ജെറീഷ് വര്‍ഗീസ്, അജു തര്യന്‍,  അലിസാ വര്‍ഗീസ് (മണി), ആരോണ്‍ വര്‍ഗീസ് (മാതു), ജയാ ജോണ്‍, ആന്‍ഡ്രൂ ഫിലിപ്പ്, സ്റ്റീഫന്‍ ജോണ്‍, അലീന തര്യന്‍, ജെറെമി കുര്യന്‍), ഫുഡ് കമ്മിറ്റി (ഏലിയാമ്മ വര്‍ഗീസ്), ലോജിസ്റ്റിക് (റോണി തോമസ് ), മനു ജോര്‍ജ്, അലക്‌സ് ഡാനിയേല്‍ എന്നിവര്‍ ഉള്‍പ്പെടുന്ന തിരുന്നാള്‍ ആഘോഷ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത്.

തിരുന്നാള്‍ ആഘോഷ  ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 9, വെള്ളിയാഴ്ച  വൈകുന്നേരം 6 : 30 നു സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന്  ഏഴു മണിക്ക്  റവ:ഫാ.മോഹന്‍ ജോസഫ് നയിച്ച പ്രഭാഷണവും. അതിനെ തുടര്‍ന്ന് പ്രദക്ഷിണവും, ആശീര്‍വാദ ചടങ്ങുകളും , ഡിന്നറും തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.

റവ:ഫാ.മോഹന്‍ ജോസഫ് (വികാരി, എബനേസര്‍ ഓര്‍ത്തഡോക്സ് ദേവാലയം, മാങ്ങാനം), റവ:ഫാ.ഡോ. ബാബു കെ മാത്യു (വികാരി, സെന്റ്  സ്റ്റീഫന്‍സ്  ഓര്‍ത്തഡോക്സ് ദേവാലയം,  മിഡ് ലാന്‍ഡ് പാര്‍ക്ക്, ന്യൂജേഴ്സി), റവ:ഫാ. ഷിബു ഡാനിയല്‍  (വികാരി, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയം, മൗണ്ട് ഒലീവ്, ന്യൂജേഴ്സി), റവ:ഫാ. എബി പൗലോസ് (വികാരി,സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയം, റോക്ലാന്‍ഡ്, ഓറഞ്ച്‌ബെര്‍ഗ്, ന്യൂയോര്‍ക് ) എന്നീ വൈദീക സ്രേഷ്ടരുടെ  മുഖ്യ കാര്‍മീകത്വത്തില്‍ നടന്ന തിരുന്നാള്‍ ആഘോഷ ചടങ്ങുകളില്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്ലിഫ്ടണ്‍ ദേവാലയ വികാരി വെരി .റവ:ഫാ. യേശുദാസന്‍ പാപ്പന്‍,  സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ലിന്‍ഡന്‍ ദേവാലയ വികാരി റവ:ഫാ. സണ്ണി ജോസഫ്, സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ്  ഓര്‍ത്തഡോക്സ് നോര്‍ത്ത് പ്ലൈന്‍ഫീല്‍ഡ് ദേവാലയ വികാരി റവ:ഫാ. വിജയ് തോമസ്  എന്നിവര്‍ സഹകാര്‍മീകത്വം വഹിച്ചു.

ജനുവരി 10  ശനിയാഴ്ച രാവിലെ 9  മണിക്ക്   പ്രഭാത നമസ്‌കാരവും, 10  മണിക്ക് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും . അതിനു ശേഷം  പ്രഭാഷണവും,  ആശീര്‍വാദ ചടങ്ങും, പ്രദക്ഷിണവും,  തിരുന്നാള്‍  ആഘോഷങ്ങളില്‍  സംബന്ധിക്കുന്ന  എല്ലാ വിശ്വാസികള്‍ക്കുമായി  ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.  

ഇടവക വികാരി റവ:ഫാ. ഡോ ബാബു .കെ.മാത്യു സമീപ ഇടവകളിലേതു ഉള്‍പ്പെടെ വലിയ വിശ്വാസി സമൂഹം തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു  ദൈവതിരുനാമത്തില്‍ അനുഗ്രഹം പ്രാപിച്ചതില്‍ വലിയ സന്തോഷം രേഖപ്പെടുത്തി.

തിരുന്നാള്‍ ആഘോഷ ചടങ്ങുകള്‍ വിജയകരമായി സംഘടിപ്പിച്ചതില്‍ പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍ ജിനേഷ് തമ്പി എല്ലാവരോടും നന്ദി അറിയിച്ചു.

Report ജിനേഷ് തമ്പി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...