അമേരിക്കൻ വാർത്ത

അറ്റ്ലാന്റ മാര്‍ത്തോമാ ചര്‍ച്ചില്‍ മ്യൂസിക് കണ്‍സേര്‍ട്ട് ലൈവ് സ്ട്രീമിംഗ് 23-ന്

അറ്റ്ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചന്‍)നയിക്കുന്ന സുവര്‍ണ്ണനാദം വോള്യം 41 ‘ഫേസ് ടു ഫേസ്’ ലൈവ് സ്ട്രീമിംഗ് മ്യൂസിക് കണ്‍സേര്‍ട്ട് ജനുവരി 23 വെള്ളിയാഴ്ച നടക്കും. അറ്റ്ലാന്റ മാര്‍ത്തോമാ ഇടവക വികാരിയായ റവ. ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ സംഗീത വിരുന്ന് സൂം പ്ലാറ്റ്ഫോമിലൂടെയാണ് (ID: 769 374 4841, password : music) തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

റവ. ജേക്കബ് തോമസ്, 2013 ജൂലൈയിലാണ് വൈദികനായി അഭിഷിക്തനായത്. നിലവില്‍ അറ്റ്ലാന്റ മാര്‍ത്തോമാ ചര്‍ച്ച് വികാരിയായി സേവനമനുഷ്ഠിക്കുന്നു. ഗായകന്‍, ഗാനരചയിതാവ്, കീബോര്‍ഡ് പ്ലെയര്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം നാല്‍പ്പതിലധികം ഗാനങ്ങള്‍ക്ക് സംഗീതവും വരികളും നല്‍കിയിട്ടുണ്ട്. 2001-ല്‍ പുറത്തിറങ്ങിയ ‘ജീവധാര’ എന്ന ആല്‍ബത്തിലൂടെയാണ് അദ്ദേഹം സംഗീത ലോകത്ത് ശ്രദ്ധേയനായത്.മാര്‍ത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഗോസ്പല്‍ ടീം ഡയറക്ടറായും (2021-2024), മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍ അംഗമായും (1997-1999) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുബ കൊച്ചമ്മയാണ് സഹധര്‍മ്മിണി. നേത്തന്‍, നോയല്‍ എന്നിവരാണ് മക്കള്‍.

പരിപാടിയുടെ വിശദാംശങ്ങള്‍:സമയം: രാത്രി 08:30 (EST), ഡാളസ് സമയം 07:30 (വെള്ളി), ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 07:00.ഐ പി എല്‍ കോര്‍ഡിനേറ്റര്‍  സി. വി. സാമുവല്‍  ഉദ്ഘാടനവും  സമാപന പ്രാര്‍ത്ഥന  റവ. സാം ലൂക്കോസും നിര്‍വ്വഹിക്കും

സണ്ണി, ജോജു, സുരാനന്ദ്, റവ. സാം ലൂക്കോസ്, ഷീബ, ബീന, ഇഷ വിനീഷ്, രജനി, മേഴ്‌സി, ജെനി തുടങ്ങിയവര്‍ സംഗീത വിരുന്നില്‍ പങ്കെടുക്കും.

ആത്മീയതയും സംഗീതവും കോര്‍ത്തിണക്കിയുള്ള ഈ സായാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിൽ ചരിത്രനേട്ടവുമായി ലയണൽ മെസ്സി; ഏറ്റവും കൂടുതൽ ഗോളുകൾ; ക്ലോസെയെ മറികടന്നു

കാൻസാസ് സിറ്റി: ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇറാനിയൻ എണ്ണ ഉപരോധം നീക്കി അമേരിക്ക; 2026-ലെ നിർണായക നയതന്ത്ര നീക്കം

ഒബ്ബർഗൻ (സ്വിറ്റ്സർലൻഡ്): അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ എണ്ണ ഉൽപ്പാദനത്തിനും വിതരണത്തിനുംമേൽ അമേരിക്ക  ഏർപ്പെടുത്തിയിരുന്ന...

അമേരിക്കൻ വാർത്ത

പിതൃദിനം ഉത്സവദിനമാക്കി ബെൻസൻവിൽ ഇടവക

ഷിക്കാഗോ: ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷപൂർവ്വം ആചരിച്ചു. രാവിലെ 10...

അമേരിക്കൻ വാർത്ത

നാമം എക്‌സലന്‍സ് അവാര്‍ഡ് ജൂറി: ഡോ.പത്മജ പ്രേം, അനില്‍ പിള്ള, ഡോ. ലത നായര്‍

സെന്റ് ജോര്‍ജ്‌സ് അവന്യൂ (ന്യൂ ജേഴ്‌സി): ഡോ. പത്മജ പ്രേം (ചെയര്‍), അനില്‍ പിള്ള (അംഗം),...