അമേരിക്കൻ വാർത്ത

മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയ്ക്ക് (MAT) നവനേതൃത്വം

ടാമ്പ: മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പായുടെ 13-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് ജോണ്‍ കല്ലോലിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് പുതിയ ഭരണ സമിതിക്ക് അംഗീകാരം നല്‍കിയത്.

അസോസിയേഷന്റെ പ്രാരംഭകാലം മുതല്‍ വിവിധ തസ്തികകളില്‍ ഭാരവാഹിത്വം വഹിച്ച്, സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ബിജോയ് ജോസഫ്. അദ്ദേഹത്തിന്റെ മികവുറ്റ, മാതൃകാപരമായ പ്രവര്‍ത്തന പരിചയം ഈ സംഘടനയെ കൂടുതല്‍ ഔന്നത്യങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ ഒരു ദശാബ്ദമായി ഫ്‌ളോറിഡായിലെ കലാ-കായിക, സാംസ്‌ക്കാരിക രംഗങ്ങളില്‍ പല പദ്ധതികളും വിജയകരമായി നടപ്പിലാക്കി, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പാ, കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി, തങ്ങളുടെ പ്രവര്‍ത്തന മണ്ഡലം വിപുലീകരിക്കുമെന്ന് ഭരണസമിതിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബിജോയ് ജോസഫ് പ്രസാതാവിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം, വിവിധ കലാ-സാംസ്‌ക്കാരിക പരിപാടികളോടെ, ഫെബ്രുവരി 28-ന്, സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിക്കുന്നതിനു തീരുമാനിച്ചു. ഈ ആഘോഷവേളയില്‍ സംബന്ധിച്ച്, ഇതൊരു വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന് കമ്മറ്റിക്കുവേണ്ടി, പ്രസിഡന്റ് ബിജോയ് ജോസഫ് അഭ്യര്‍ത്ഥിച്ചു.

Report രാജു മൈലപ്രാ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...