സിനിമ

ജയലളിതയുടെ ആളുകൾ ജീപ്പിൽ കൊണ്ടുപോയി തല്ലി, രക്ഷിച്ചത് ഭാഗ്യരാജ്: ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് രജനി

സര്‍ക്കാരിനെതിരെ സംസാരിച്ചതിന് ആൾക്കൂട്ടാതിക്രമം നേരിട്ട പഴയകാല അനുഭവം പറഞ്ഞ് സൂപ്പർസ്റ്റാർ രജനികാന്ത്. ശിവാജി ഗണേശന് ഷെവലിയർ ബഹുമതി ലഭിച്ചത് ആദരിക്കാൻ ഒരു പരിപാടി സംഘടിപ്പിച്ചു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. അന്ന് ചടങ്ങിൽ നന്ദി പറയേണ്ടത് രജനികാന്ത് ആയിരുന്നു. അന്ന് സർക്കാരിനെതിരെ സംസാരിച്ചതിന് പിന്നാലെ ജയലളിതയ്ക്കും എഐഡിഎംകെ പ്രവർത്തകർക്കും ചില ആരാധകർക്കും അതൃപ്തിയുണ്ടായി. പ്രസംഗത്തിന് പിന്നാലെ തുറന്ന ജീപ്പില്‍ രജനികാന്തിനെ കൊണ്ടുപോയി ചെപോക്ക് സ്റ്റേഡിത്തിലെ ആരാധകരും പാർട്ടി പ്രവർത്തകരുമെല്ലാം മർദിക്കാൻ തുടങ്ങി. പൊലീസ് കണ്ടിട്ടും അന്ന് ഇടപെട്ടില്ല. അന്ന് ആള്‍ക്കൂട്ട അതിക്രമത്തിൽ നിന്ന് രക്ഷിച്ചത് നടനും സംവിധായകനുമായ ഭാഗ്യരാജ് ആണ് എന്നും രജനികാന്ത് പറഞ്ഞു. ഇന്ത്യൻ സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ.ഭാഗ്യരാജിനെ ആദരിക്കുന്ന ചടങ്ങിലാണ് രജനികാന്തിന്റെ വെളിപ്പെടുത്തൽ. 

രജനികാന്തിന്റെ പ്രസംഗത്തിന്റെ പൂർണരൂപം:

1995ൽ ശിവാജി ഗണേശന് ഷെവലിയർ കിട്ടിയ സമയം. ആദരിക്കാൻ ഒരു വലിയ ചടങ്ങ് സംഘടിപ്പിച്ചു. സിനിമമേഖലയിൽ ഉള്ള മുഴുവൻ ആൾക്കാരും, എല്ലാ രാഷ്ട്രീയക്കാരും ഉൾപ്പെടുന്ന ഒരു വലിയ ചടങ്ങ്. അന്നത്തെ മുഖ്യമന്ത്രി ജയലളിത ആയിരുന്നു അത് നടത്തുന്നത്.  പരിപാടിയുടെ അവസാനം നന്ദി പറയാനുള്ള ചുമതല എനിക്കായിരുന്നു. നമ്മുടെ ഉള്ളിലെ കോപത്തിന് ആയുസ്സ് കുറവ് ആണെങ്കിലും, സംസാരിക്കാൻ അവസരം കിട്ടിയാൽ അത് പൊട്ടിത്തെറിച്ചു വെളിയിൽ വരും. ഞാൻ അന്ന് പ്രസംഗിച്ചത് ജയലളിതയെ വല്ലാതെ ബാധിച്ചു. വേദി വിട്ട് വെളിയിൽ ഇറങ്ങിയപ്പോൾ എഐഡിഎംകെ പാർട്ടിക്കാരും ആരാധകരുമെല്ലാം എനിക്കെതിരെ തിരിഞ്ഞിരുന്നു. 

എന്നോട് ജീപ്പിൽ കയറാൻ പറഞ്ഞു, അപ്പോൾ കൂടെയുള്ള ഒന്ന് രണ്ട് പേര് വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ അതിൽ കയറി. എന്നെ അതിൽ കയറ്റി, ഗ്രൗണ്ട് വഴി ഇവർ ജീപ്പ് ഇട്ട് കറക്കി കൊണ്ടിരിക്കുന്നു. പോകുന്ന വഴിയെല്ലാം എന്റെ തലക്കിട്ടു അടിക്കുകയും അല്ലാതെ പുറകിൽ നിന്നുമൊക്കെ തല്ലുന്നുണ്ടായിരുന്നു. കൂട്ടത്തിൽ തെറിയും. ഇതെല്ലാം കണ്ട് കൊണ്ട് ഒരു പൊലീസ് ഓഫീസർ അവിടെ നിൽപ്പുണ്ട്. പക്ഷേ പുള്ളിക്ക് ഇടപെടണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ പറഞ്ഞത് കൊണ്ട് അയാൾ പേടിച്ച് നിൽക്കുകയാണ്.

അപ്പോഴാണ് നമ്മുടെ ഭാഗ്യരാജ് സാർ ഇത് കാണുന്നത്. അദ്ദേഹം പൊലീസ് ഓഫിസറോട് ചെന്ന് അത് നിർത്താൻ പറഞ്ഞു. പുള്ളി ഒന്നും മിണ്ടിയില്ല. ഇദ്ദേഹം ചൂടാവാൻ തുടങ്ങി. ഫിലിം ഇൻഡസ്ട്രി മുഴുവൻ ഇളകും, പ്രശ്നം ഉണ്ടാക്കും, മാധ്യമങ്ങളെ അറിയിക്കും, അങ്ങനെ അവസാനം ആ പൊലീസ് ഓഫിസറെ വിരട്ടിച്ചാണ് എന്നെ ആ ജീപ്പിൽ നിന്ന് ഇറക്കി കൊണ്ട് വരുന്നത്. ഞങ്ങൾ വന്ന ആർട്ടിസ്റ്റ് ഉണ്ടായിരുന്ന ബസ് ഒക്കെ പോയി, ഇദ്ദേഹം വേറൊരു വണ്ടി എനിക്ക് അറേഞ്ച് ചെയ്ത് തന്നു എന്നെ അതിൽ കയറ്റി വിട്ട് 

‘വീട്ടിൽ ചെന്നിട്ട് കണ്ടിപ്പാ എന്നെ ഫോൺ ചെയ്യണം’ എന്ന് പറഞ്ഞു എനിക്ക് ധൈര്യം തന്ന് അയച്ചു. ആ നന്ദി ഒരിക്കലും ഞാൻ മറക്കില്ല സാർ.’ രജനികാന്ത് പറയുന്നു. അന്ന് തനിക്ക് വേണ്ടി നിലകൊണ്ട ഭാഗ്യരാജിനെയും ആ ദിവസത്തെയും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും താരം ഓര്‍ത്തെടുത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

സിനിമ

കുടുംബപ്രേക്ഷകരേയും കൈയിലെടുത്ത് ‘കറക്കം’; ഹൊറർ- കോമഡി (Review)

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ ‘കറക്കം’ തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല,...

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

സിനിമ

പെപ്പേയുടെ ആക്ഷൻ താണ്ഡവം, വെള്ളിത്തിരയെ തീ പിടിപ്പിക്കുന്ന ‘കാട്ടാളൻ’ (Review)

പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചില അന്യഭാഷാ ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും ആലോചിക്കും ഇതുപോലൊന്ന്...

പ്രധാന വാർത്തസിനിമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച...