അമേരിക്കൻ വാർത്ത

കെ.സി.എൽ യുഎസ്എയുടെ പത്താം വാർഷികാഘോഷവും ഫാമിലി നൈറ്റും ജനുവരി 24 ന്

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി കായിക പ്രേമികളുടെ ആവേശമായ കേരള ക്രിക്കറ്റ് ലീഗ് യുഎസ്എ (KCL USA) പത്താം വാർഷികനിറവിൽ. ഒരു പതിറ്റാണ്ട് കാലത്തെ വിജയകരമായ പ്രയാണത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട്  കെ.സി.എൽ യുഎസ്എയുടെ പത്താം വാർഷികവും ‘ ഫാമിലി നൈറ്റ് ആൻഡ് അവാർഡ് സെറിമണി’യും ജനുവരി 24-ന് ന്യൂയോർക്കിലെ ‘ന്യൂ സിതാർ പാലസിൽ’ വെച്ച് നടക്കും.

ജനുവരി 24 ശനിയാഴ്ച വൈകുന്നേരം ഓറഞ്ച് ബെർഗ് ന്യൂ സിതാർ പാലസിൽ (New Sitar Palace 38 Orangetown Shopping Center, Orangeburg, NY 10962)   നടക്കുന്ന ചടങ്ങിൽ കായിക താരങ്ങൾ, കുടുംബാംഗങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ, സ്പോൺസർമാർ തുടങ്ങി വലിയൊരു നിര പങ്കുചേരും. കഴിഞ്ഞ പത്ത് വർഷത്തെ മികച്ച പ്രകടനങ്ങളെ ആദരിക്കാനും നേട്ടങ്ങൾ ആഘോഷിക്കാനും ഓർമ്മകൾ പുതുക്കാനും ഇവിടെ വേദിയൊരുങ്ങും.  

ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ എല്ലാരേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോജോ കൊട്ടാരക്കര അറിയിച്ചു .(Powered By Eventgram USA),  (SPECTRUM AUTO). കഴിഞ്ഞ പത്ത് വർഷത്തെ  വളർച്ചയിൽ കൂടെനിന്ന എല്ലാവർക്കും പ്രസിഡന്റ് നന്ദി അറിയിച്ചു.

കെ.സി.എൽ യുഎസ്എ  ഇന്ന് അമേരിക്കയിലെ മലയാളി യുവാക്കൾക്കിടയിൽ ക്രിക്കറ്റ് എന്ന കായിക വിനോദത്തിലൂടെ  ഒരുമയുടെയും സൗഹൃദത്തിന്റെയും വേദിയൊരുക്കി  വളർന്നു കഴിഞ്ഞു .

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...