അമേരിക്കൻ വാർത്ത

ന്യൂജേഴ്സിയിൽ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ക്രിസ്തുമസ്- പുതുവത്സരാഘോഷം ശനിയാഴ്ച

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്- പുതുവത്സര ആഘോഷം ജനുവരി 17 ശനിയാഴ്ച മിഡ്‌ലാൻഡ് പാർക്ക് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ന്യൂജേഴ്സിയിലും പരിസരപ്രദേശങ്ങളിലും ഉള്ള വിവിധ കത്തോലിക്കാ, മാർത്തോമാ, യാക്കോബായ, ഓർത്തഡോക്സ്, സി എസ് ഐ, ഇവാഞ്ചലിക്കൽ സഭകളുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പ്രോഗ്രാം അണിഞ്ഞൊരുങ്ങുന്നത്. 

റവ.  സിസ്റ്റർ. ഡോക്ടർ  ജോസ്‌ലിൻ   ഇടത്തിൽ MD മുഖ്യ അതിഥിയായി ക്രിസ്തുമസ് സന്ദേശം നൽകും. പരിപാടിയുടെ വിജയത്തിനായി പ്രസിഡൻറ് റവ. ഡോ. സണ്ണി മാത്യു, റവ. ഫാദർ. ജേക്കബ് ഡേവിഡ്, സെക്രട്ടറി മിനി ചെറിയാൻ, ട്രഷറർ ജോമി വർഗീസ്, പ്രോഗ്രാം കോഡിനേറ്റർ ജോർജ് തോമസ്, വൈസ് പ്രസിഡൻറ് നോബി ബൈജു, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
Secretery മിനി ചെറിയാൻ : 732–579-7558
Program Coordinator ജോർജ് തോമസ്: 201-214-6000

Venue Address: 497, Godwin Avenue, Midland Park, NJ-07432

Report സജി കീക്കാടന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...