കേരള വാർത്തപ്രധാന വാർത്ത

അ​പ​ക​ട​കാ​രി​യാ​യ പി​റ്റ്ബു​ള്‍ നായകൾ കൊ​ച്ചിയിൽ ഭീ​തി​ പരത്തി; നാലു പേർക്കു കടിയേറ്റു

കൊ​ച്ചി: കാ​ക്ക​നാ​ട് പ​ട​മു​ക​ളി​ല്‍ നാ​ലു പേ​രെ ആ​ക്ര​മി​ച്ച് അ​പ​ക​ട​കാ​രി​യാ​യ പി​റ്റ്ബു​ള്‍ ഇ​ന​ത്തി​ല്‍​പെ​ട്ട വ​ള​ര്‍​ത്തു​നാ​യ. പ​ട​മു​ക​ള്‍ സാ​റ്റ​ലൈ​റ്റ് ടൗ​ണ്‍​ഷി​പ്പ് ഭാ​ഗ​ത്തു വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പി​റ്റ്ബു​ള്‍ ഇ​ന​ത്തി​ല്‍​പെ​ട്ട വ​ള​ര്‍​ത്തു​ നാ​യ​യാ​ണ് നാ​ലു​പേ​രെ ക​ടി​ച്ച​ത്. രാ​ത്രി 11ന് ​ആ​ണ് സം​ഭ​വം ന​ട​ന്ന​ത്

പി​റ്റ്ബു​ള്‍ നാ​യ​യു​ള്ള വീ​ടി​നു മു​ന്നി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന അ​മ്മ​യെ​യും ഇ​രു​പ​തും പ​ത്തു വ​യ​സാ​യ ര​ണ്ടു മ​ക്ക​ളെ​യു​മാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. 20 വ​യ​സു​കാ​രി​യെ​യാ​ണ് നാ​യ ആ​ദ്യം ആ​ക്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ ഒ​ക്കെ നാ​യ ക​ടി​ച്ചു കീ​റി. ഇ​തോ​ടെ നാ​യ​യെ ത​ട​യാ​നാ​യി എ​ത്തി​യ അ​യ​ല്‍​വാ​സി​ക്കും ക​ടി​യേ​റ്റു.

നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്കു ഗു​രു​ത​ര​മ​ല്ല. പ​ട​മു​ക​ള്‍ സ്വ​ദേ​ശി​യാ​യ അ​നി​ക് ആ​ണ് നാ​യ​യു​ടെ ഉ​ട​മ​സ്ഥ​ന്‍. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ അ​ല​ഞ്ഞു ന​ട​ന്ന പി​റ്റ്ബു​ള്‍ ഇ​ന​ത്തി​ല്‍​പെ​ട്ട മ​റ്റൊ​രു നാ​യ​യെ സൊ​സൈ​റ്റി ഫോ​ര്‍ പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് ക്രൂ​വ​ല്‍​റ്റി ടു ​അ​നി​മ​ല്‍​സ് – എ​സ്പി​സി​എ സം​ഘം എ​ത്തി പി​ടി​കൂ​ടി​യി​രു​ന്നു.

നഗരത്തില്‍ അലഞ്ഞു നടന്ന പിറ്റ് ബുള്‍ നായയുടെ ഉടമയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ചയാണ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട പിറ്റ് ബുള്‍ ഇനത്തിലെ നായയെ എറണാകുളം സുഭാഷ് പാര്‍ക്കില്‍ നിന്ന് പിടികൂടിയത്. അത്യന്തം അപകടകാരിയായ ഇവയ്ക്ക് ഒരു ലക്ഷത്തോളം രൂപ വിലവരും. ആനിമല്‍ റെസ്‌ക്യൂ സംഘമെത്തിയാണ് നായയെ പിടികൂടിയത്.

നായ രണ്ട് ദിവസമായി പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. സുഭാഷ് പാര്‍ക്കില്‍ എത്തിപ്പെട്ട നായയെ കണ്ട് ആളുകള്‍ ഭയന്നതോടെ പാര്‍ക്ക് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മനുഷ്യജീവന് അപകടകാരികളെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിയും വില്പനയും പ്രജനനവും നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട ഇനമാണ് പിറ്റ് ബുള്‍.

സംഭവത്തില്‍ നിലവില്‍ കേസ് എടുത്തിട്ടില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു. നായയെ ഉപേക്ഷിച്ചയാളെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. 

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...