കൗതുകങ്ങൾ

ആവശ്യമുള്ള ഉപ്പിലിട്ടതെല്ലാം എടുത്തോ? എങ്കിൽ പൈസ ദേ ആ പെട്ടിയിലിട്ടോളൂ; ആളില്ലാ കടയിലെ വിശേഷങ്ങൾ

തൃക്കരിപ്പൂർ: പയ്യന്നൂർ – തൃക്കരിപ്പൂർ ബൈപാസ് റോഡിൽ തലിച്ചാലം പാലത്തിന് സമീപത്ത് ഒരു പെട്ടിക്കടയുണ്ട്. ഉപ്പിലിട്ട വിഭവങ്ങളും മോരുവെള്ളവും മിഠായിയും ചുരുക്കം സ്റ്റേഷനറി വിഭവങ്ങളുമൊക്കെ നിരത്തിവച്ച ഈ കടയിൽ എത്തുന്നവർക്ക് ആവശ്യമുള്ളത് എടുക്കാം. രേഖപ്പെടുത്തിയ വില തൊട്ടടുത്തുവച്ച പെട്ടിയിൽ ഇടാം. ഏറെക്കാലം പ്രവാസിയായിരുന്ന തലിച്ചാലം സ്വദേശി തലിച്ചാലം മുണ്ടക്കുണ്ടിൽ സുലൈമാന് അത്രയ്ക്ക് വിശ്വാസമാണ് തന്റെ നാടിനെയും നാട്ടുകാരെയും.

കടയിൽ സാധനങ്ങൾ എടുത്തുകൊടുക്കാൻ ആരെയും നിർത്തിയിട്ടില്ല. പണം കൈയിലില്ലാത്തവർക്ക് ഗൂഗിൾ പേ വഴി അയക്കാനുള്ള ക്യു ആർ കോ‌ഡുമുണ്ട്. ആളുകളെ നിരീക്ഷിക്കാൻ ക്യാമറയൊന്നും ഇവിടെയില്ല. രാവിലെ കടയിലെത്തി സാധനങ്ങൾ കുറഞ്ഞ ഭരണി നിറച്ച ശേഷം സുലൈമാൻ വീട്ടിലേക്ക് തിരിച്ചുപോകും. ആളുകൾ ആവശ്യമുള്ളത് എടുത്ത് കഴിക്കും. ആരും പണം ഇടാതെ തന്നെ കബളിപ്പിക്കുന്നില്ലെന്നാണ് സുലൈമാന്റെ വിശ്വാസം.

മാങ്ങ, ക്യാരറ്റ്, നാരങ്ങ, നെല്ലിക്ക, ചോളം എന്നിങ്ങനെ ഉപ്പിലിട്ട വിഭവങ്ങൾ പലതാണിവിടെ. നാട്ടുകാരിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നതായി സുലൈമാൻ പറയുന്നു.ദിവസേന പത്തു കിലോയോളം മാങ്ങ വിറ്രുപോകുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ദീർഘകാലം കുവൈത്തിലും ദുബായിലുമായി ജോലി ചെയ്ത അനുഭവമുണ്ട് സുലൈമാന്. ദീർഘകാലമായി മനസ്സിൽ സൂക്ഷിച്ച ആശയമാണ് വിജയകരമായി നടപ്പാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. ദിവസവും അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ കടയിൽ നിന്നും ലഭിക്കുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ലാഭനഷ്ടങ്ങളെ കുറിച്ച് വലിയ കണക്കുകൂട്ടലൊന്നും നടത്താറില്ലെന്ന് വെളിപ്പെടുത്തുന്ന ഇദ്ദേഹം കട നടത്തിപ്പിലൂടെ വലിയ ആത്മസംതൃപ്തിയുണ്ടെന്നും പറഞ്ഞു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...