സിനിമ

പുതിയ പ്രഖ്യാപനവുമായി നിവിൻ പോളി; അടുത്ത ചിത്രം ‘ബേബി ഗേൾ’

‘സർവ്വം മായ’ 100 കോടി ക്ളബ് പിന്നിടുമ്പോൾ പുതിയ പ്രഖ്യാപനവുമായി നടൻ നിവിൻ പോളി. ‘ബേബി ഗേൾ’ എന്ന അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റാണ് നടൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. നിവിനെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. ജനുവരിയിൽ തന്നെ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.

ബോബി – സഞ്ജയ് ആണ് തിരക്കഥ. ചിത്രത്തിലെ നായിക ലിജോ മോൾ ആണ്. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് വിവരം. ജനിച്ച് നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞും പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പോസ്റ്ററിൽ നിവിൻ പോളി ഒരു കുഞ്ഞിനെ കെെയിൽ എടുത്ത് നിൽക്കുന്നത് കാണാം. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...