കേരള വാർത്ത

മന്ത്രി ഗണേശ് കുമാറിന്റെ പരിഷ്കാരങ്ങൾ വിജയിക്കുന്നു, വരുമാനത്തിൽ ചരിത്രം തിരുത്തി കെഎസ്ആർടിസി

തിരുവനന്തപുരം: പ്രതിദിന വരുമാനത്തിൽ ചരിത്രം തിരുത്തി കെഎസ്ആർടിസി. ഇന്നലെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം കെഎസ്ആർടിസി നേടിയത്. ടിക്കറ്റ് ഇനത്തിൽ 12.18 കോടിയും, ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ഉൾപ്പെടെ 13.02 കോടിയായിരുന്നു വരുമാനം. ഇതിനുമുമ്പ് കഴിഞ്ഞ സെപ്തംബർ എട്ടാംതീയതിയിലെ 10.19 കോടിയായിരുന്നു റെക്കാേഡ് കളക്ഷൻ.

ജീവനക്കാരുടെ പൂർണമായ സഹകരണത്തിനൊപ്പം മന്ത്രി കെബി ഗണേശ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പരിഷ്കരണങ്ങളുമാണ് വൻ വരുമാന നേട്ടം കെഎസ്ആർടിസിക്ക് നൽകിയത്. എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണ്. 35 ഡിപ്പോകൾ ടാർഗറ്റ് പൂർത്തിയാക്കുകയും ചെയ്തു. പുതിയ ബസുകൾ എത്തിയതും ശബരിമല സീസണും വരുമാന വർദ്ധനവിന് ഇടയാക്കിയിട്ടുണ്ട്. പുതുതായി കൂടുതൽ ബസുകൾ എത്തുന്നതോടെ വരുമാനം ഇനിയും കൂടാൻ ഇടയുണ്ട്. നിലവിൽ സർക്കാർ സഹായം നൽകുന്നുണ്ട്.

കഴിഞ്ഞദിവസം കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചിരുന്നു. പെൻഷൻ വിതരണത്തിന് 73.72 കോടി രൂപയും മ​റ്റ് ആവശ്യങ്ങൾക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.

ഈ വർഷം 1,201.56 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്. പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബഡ്ജറ്റിൽ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബഡ്ജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്ആർടിസിക്ക് ലഭ്യമാക്കിയിട്ടുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...