അമേരിക്കൻ വാർത്ത

ഫിലഡല്‍ഫിയ സെന്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു

ഫിലഡല്‍ഫിയ:   പെന്‍സില്‍വാനിയ സ്റ്റേറ്റിലെ  ഇന്ത്യൻ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആദ്യ ഇടവക ആയ ഫിലഡല്‍ഫിയ സെന്റ്  തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ചർച്ച്  ഇടവക സ്ഥാപനത്തിന്റെ അന്‍പതാം വാര്‍ഷികം  ഒക്ടോബര്‍   മൂന്നാം  തീയതി ആഘോഷിക്കുന്നു.

അന്തരിച്ച  ബഹു. കെ. മത്തായി കോര്‍എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ 1976 ഒക്ടോബര്‍ മൂന്നാം തീയതി ആണ് ഇടവക സ്ഥാപിതമായത്. 220 കുടുംബങ്ങള്‍ ഉള്ള ഇടവക, നോര്‍ത്ത് ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ ഏറ്റവും വലിയ ഇടവകകളില്‍ ഒന്നാണ്.

ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ മുന്‍പന്തിയിലുള്ള   ഇടവകയെ ഇപ്പോൾ  നയിക്കുന്നത് വികാരി റെവ. ഫാദര്‍. എം.കെ. കുറിയാക്കൊസും സഹവികാരി റെവ. ഫാദര്‍. സുജിത് തോമസ്സും ആണ്.

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കബാവ തിരുമേനി ആണ് ജൂബിലി ആഘോഷത്തിന്റെ മുഖ്യ അഥിതി. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികളും ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും.
ജൂബിലിയുടെ ഭാഗമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പദ്ധതിയും ഇടവക തയ്യാറാക്കിയിട്ടുണ്ട്.

ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
വിവിധ കമ്മറ്റികളും  പ്രവര്‍ത്തനം തുടങ്ങി . എല്ലാ അഭ്യുദയകാംഷികളുടെയും സഹകരണം ഇടവക അഭ്യര്‍ത്ഥിക്കുന്നു.

John Panicker, +1 215 605 5109  jopanicker@yahoo.com.

Report ജോണ്‍ പണിക്കര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...