അമേരിക്കൻ വാർത്ത

പെരിയാർതീരം പത്താം വാർഷികവും ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ജനുവരി മൂന്നിന് എഡ്മിന്‍റനിൽ

എഡ്മിന്‍റൻ : എഡ്മിന്‍റനിലെ മലയാളി കൂട്ടായ്മയായ പെരിയാർതീരം പത്താം വാർഷികം ആഘോഷിക്കുന്നു. ജനുവരി മൂന്നിന് എഡ്മിന്‍റനിലെ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷവും ഒരുക്കിയിട്ടുണ്ട്.

ദശാബ്ദവാർഷികതോടനുബന്ധിച്ചു അംഗങ്ങളുടെ കുടുംബഫോട്ടോയും, ഇതുവരെയുള്ള പ്രവർത്തങ്ങളുടെ വിവരണങ്ങളും, ഫോട്ടോകളും അടങ്ങിയ സ്മരണിക വാർഷിക പരിപാടിയിൽ പ്രസിദ്ധീകരിക്കും. അങ്കമാലി-കാലടി ഭാഗത്ത് നിന്നും എഡ്മിന്‍റനിൽ താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയാണ് പെരിയാർതീരം.

പത്താം വാർഷികത്തോടനുബന്ധിച്ച് മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ ഒരു വീട് നിർമ്മിച്ച് നൽകിയതായി പെരിയാർതീരം പ്രസിഡൻ്റ് ജോസ് തോമസ് അറിയിച്ചു. 2025 നവംബർ 30-നു പുതിയ വീടിന്‍റെ താക്കോൽ കുടുംബത്തിന് നൽകി. പ്രസിഡൻ്റ് ജോസ് തോമസ് പത്താം വാർഷിക ആഘോഷ കമ്മിറ്റി ചെയർമാൻ സുനിൽ തെക്കേക്കര എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...