അമേരിക്കൻ വാർത്ത

ഡാളസ് സൗഹൃദവേദിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 3 ശനിയാഴ്ച

ഡാളസ് : ഡാളസിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സൗഹൃദവേദിയുടെ നേതൃത്വത്തിൽ 2025 – 2026 വർഷത്തെ ക്രിസ്തുമസ് പുതുവത്സര ദിനാഘോഷം 2026 ജനുവരി 3 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ  ഓര്‍ത്തഡോക്‌സ് ആഡിറ്റോറിയത്തിൽ വെച്ച് (2112, Old Denton Rd, Carrollton, TX 75006) വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

മലങ്കര യാക്കോബായ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറിയും, ഡാളസ് സെന്റ.മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ ഇടവക വികാരിയുമായ റവ. ഫാ. പോള്‍ തോട്ടക്കാട്ട്  മുഖ്യ സന്ദേശം നൽകും.

2025 – 2026 വർഷത്തെ ക്രിസ്തുമസ് പുതുവത്സര ദിനാഘോഷ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി തോമസ് ജോബോയ് ഫിലിപ്പ് (പ്രസിഡന്റ്), ബാബു വർഗീസ് അമ്പനാട്ട് (സെക്രട്ടറി), ബിനോജ് എബ്രഹാം (ട്രഷറാർ) എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:   ബാബു വർഗീസ് അമ്പനാട്ട് (സെക്രട്ടറി)  469 569 9167

Report ഷാജി രാമപുരം

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...