അമേരിക്കൻ വാർത്ത

മിഡ് ലാൻഡ്‌ പാർക്ക്‌ സെന്റ്‌ സ്റ്റീഫൻസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ തിരുന്നാൾ ആഘോഷം

ന്യൂജേഴ്‌സി  : മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷ ചടങ്ങുകൾ  ജനുവരി 9,10  (വെള്ളി /ശനി ) തീയതികളിൽ  ക്രമീകരിച്ചിരിക്കുന്നു . ദേവാലയത്തിന്റെ നാല്പത്തിരണ്ടാം വാർഷികാഘോഷവും തിരുനാൾ ചടങ്ങുകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്  

റവ:ഫാ.മോഹൻ ജോസഫ് (വികാരി, എബനേസർ ഓർത്തഡോൿസ് ദേവാലയം, മാങ്ങാനം), റവ:ഫാ.ഡോ. ബാബു കെ മാത്യു (വികാരി, സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയം,  മിഡ് ലാൻഡ്‌ പാർക്ക്‌, ന്യൂജേഴ്‌സി), റവ:ഫാ. ഷിബു ഡാനിയൽ  (വികാരി,സെന്റ്‌ തോമസ്‌ ഓർത്തഡോൿസ്‌ ദേവാലയം, മൗണ്ട് ഒലീവ്, ന്യൂജേഴ്‌സി), റവ:ഫാ. എബി പൗലോസ് (വികാരി,സെന്റ്‌ ജോൺസ് ഓർത്തഡോൿസ്‌ ദേവാലയം, റോക്‌ലാൻഡ് ,ഓറഞ്ച്ബെർഗ്, ന്യൂയോർക് ) എന്നീ വൈദീക സ്രേഷ്ടരുടെ    മുഖ്യ കാർമീകത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷ ചടങ്ങുകളിൽ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ക്ലിഫ്ടൺ ദേവാലയ വികാരി വെരി .റവ:ഫാ. യേശുദാസൻ പാപ്പൻ,  സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ ലിൻഡൻ ദേവാലയ വികാരി റവ:ഫാ. സണ്ണി ജോസഫ്‌, സെന്റ്‌ ബസേലിയോസ് ഗ്രീഗോറിയോസ്  ഓർത്തഡോൿസ്‌ നോർത്ത് പ്ലൈൻഫീൽഡ് ദേവാലയ വികാരി റവ:ഫാ. വിജയ് തോമസ്  എന്നിവർ സഹകാർമീകത്വം വഹിക്കും

തിരുന്നാൾ ആഘോഷ  ചടങ്ങുക്കൾക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 9, വെള്ളിയാഴ്ച  വൈകുന്നേരം 6 : 30 നു   സന്ധ്യാ നമസ്കാരവും  തുടർന്ന്  ഏഴു മണിക്ക്  റവ:ഫാ.മോഹൻ ജോസഫ് നയിക്കുന്ന പ്രഭാഷണവും. അതിനെ തുടർന്ന് പ്രദക്ഷിണവും, ആശീർവാദ ചടങ്ങുകളും , ഡിന്നറും ഒരുക്കിയിട്ടുണ്ട്  

ജനുവരി 10  ശനിയാഴ്ച രാവിലെ 9  മണിക്ക്   പ്രഭാത നമസ്കാരവും, 10  മണിക്ക് വിശുദ്ധ  മൂന്നിൻമേൽ  കുർബാനയും . അതിനു ശേഷം  പ്രഭാഷണവും,    ആശീർവാദ ചടങ്ങും, പ്രദക്ഷിണവും ,  തിരുന്നാൾ  ആഘോഷങ്ങളിൽ  സംബന്ധിക്കുന്ന  എല്ലാ വിശ്വാസികൾക്കുമായി  ഉച്ചഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌ സ്റ്റീഫൻസ്  ദേവാലയ വികാരി റവ:ഫാ. ഡോ ബാബു .കെ.മാത്യു സമീപ ഇടവകളിലേതു ഉൾപ്പെടെ എല്ലാ  വിശ്വാസി സമൂഹത്തിനോടും  തിരുനാൾ ആഘോഷങ്ങളിൽ ഭക്തിനിർഭരം പങ്കെടുക്കുവാനും ദൈവതിരുനാമത്തിൽ അനുഗ്രഹം പ്രാപിക്കുവാനും  ആവശ്യപ്പെട്ടു

കൂടുതൽ വിവരങ്ങൾക്ക്:

റവ:ഫാ. ഡോ. ബാബു .കെ.മാത്യു  (201 562 6112)
സെക്രട്ടറി : അജു തര്യൻ  (201 724 9117)
ട്രെഷറർ  : സുനിൽ മത്തായി    (201 390 0373 )
പെരുന്നാൾ കോഓർഡിനേറ്റർ :  ജിനേഷ് തമ്പി  (347 543 6272 )

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...