അമേരിക്കൻ വാർത്ത

ഡിട്രോയിറ്റ് കേരള ക്ലബ്ബിന് നവ സാരഥികൾ

മിഷിഗൺ: പ്രവർത്തന പന്ഥാവിൽ അരനൂറ്റാണ്ട് പിന്നിട്ട ഡിട്രോയിറ്റ് കേരളക്ലബ്ബിന്റെ 2026-ലെ ഭാരവാഹികളായി സുജിത് നായർ (പ്രസിഡന്റ്), പ്രീതി പ്രേംകുമാർ (സെക്രട്ടറി), ഷിബു ദേവപാലൻ (ട്രഷറർ), സ്വപ്‌ന ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), ഡെന്നി പൂവത്തിങ്കൽ (ജോയിൻറ് സെക്രട്ടറി), ജയ്കിഷൻ ജയചന്ദ്രൻ (ജോയിൻറ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കേരള ക്ലബ്ബ് ബോർഡ് ഓഫ് ട്രസ്റ്റീസ് ഭാരവാഹികൾ ചെയർമാൻ അരുൺ ദാസ്, സെക്രട്ടറി ധന്യ മേനോൻ, വൈസ് ചെയർമാൻ അജയ് അലക്സ്, എക്സ്ഓഫീഷ്യയോ ജോളി ദാനിയേൽ എന്നിവരാണ്. അറുപതോളം അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.  

1975-ൽ സ്ഥാപിതമായ കേരള ക്ലബ്ബ് മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയാണ്. കേരളത്തിന്റെ തനതായ സാംസ്കാരിക മൂല്യങ്ങളും പാരമ്പര്യവും സമൂഹത്തിന് പകർന്നു കൊടുത്തുകൊണ്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഈ പ്രസ്‌ഥാനം വിപുലമായി സുവർണ്ണ ജൂബിലി ആക്ഷോഷിച്ചു. കേരള ക്ലബിന്റെ പതിവ് പ്രവർത്തനങ്ങളുടെ ഭാഗമായി  സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും  പിക്നിക്, സ്പോർട്സ് ഫെസ്റ്റ്, ഓണം ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി നിരവധി പരിപാടികൾ നടത്തപ്പെടും.  കേരള ക്ലബ്ബിന്റെ  പുതിയ വർഷത്തെ ആഘോഷങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Report അലൻ ചെന്നിത്തല

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...