കുട്ടി വാർത്തകൗതുകങ്ങൾ

മെയിൽ ഐ.ഡി മാറ്റാൻ ആഗ്രഹിക്കുന്നവരാണോ‍‍?; അപ്ഡേറ്റുമായി ജിമെയിൽ

ജനപ്രിയ ഇമെയിൽ സേവനമായ ‘ജിമെയിൽ’ ഉപയോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരിക്കൽ ക്രിയേറ്റ് ചെയ്താൽ പിന്നീട് മാറ്റാൻ കഴിയില്ലെന്ന് കരുതിയിരുന്ന ജിമെയിൽ ഐ.ഡികൾ ഇനി മാറ്റാൻ സാധിക്കും. ഇതുവരെ തേർഡ് പാർട്ടി ഇമെയിൽ വിലാസങ്ങൾ ഗൂഗ്ൾ അക്കൗണ്ടിൽ ലോഗിൻ ആയി ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇമെയിൽ വിലാസം മാറ്റാനുള്ള സൗകര്യം ലഭ്യമായിരുന്നത്. എന്നാൽ @gmail.com അവസാനിക്കുന്ന വിലാസങ്ങൾ മാറ്റാൻ സാധിക്കുമായിരുന്നില്ല. പുതിയ അപ്ഡേറ്റോടെയാണ് ഈ നിയന്ത്രണം ഭാഗികമായി ഒഴിവാക്കുന്നത്.

പുതിയ സംവിധാനപ്രകാരം @gmail.comന് മുമ്പുള്ള ഇമെയിൽ വിലാസത്തിന്റെ ആദ്യ ഭാഗം ഉപയോക്താക്കൾക്ക് മാറ്റാൻ സാധിക്കും. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ, കോൺടാക്റ്റുകൾ, ഫയലുകൾ എന്നിവക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ ഇമെയിൽ വിലാസം മാത്രം പുതുക്കാൻ ഈ ഫീച്ചർ സഹായിക്കും. പഴയ ഇമെയിൽ ഐ.ഡിയിലേക്ക് അയക്കുന്ന സന്ദേശങ്ങൾ പുതിയ ഇൻബോക്സിലേക്കുതന്നെ ലഭ്യമാകും.

പേരിനൊപ്പം വിളിപ്പേരുകളോ ഓമനപ്പേരുകളോ ചേർത്ത് വർഷങ്ങൾക്ക് മുമ്പ് ജിമെയിൽ ഐ.ഡി ഉണ്ടാക്കിയവർക്ക് ഈ അപ്ഡേറ്റ് ഏറെ പ്രയോജനകരമാകും. പ്രൊഫഷണൽ ആവശ്യങ്ങൾക്കായി കൂടുതൽ ഔദ്യോഗികമായ ഒരു ഇമെയിൽ വിലാസം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഇത് സഹായകരമാണ്.

അതേസമയം, ഇമെയിൽ ഐ.ഡി മാറ്റുന്നതിന് ഗൂഗ്ൾ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഇമെയിൽ വിലാസം മാറ്റിയാൽ അടുത്ത 12 മാസത്തേക്ക് വീണ്ടും അത് മാറ്റാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല. കൂടാതെ, ഒരാൾക്ക് തന്റെ അക്കൗണ്ടിന്റെ മുഴുവൻ കാലയളവിൽ പരമാവധി മൂന്ന് തവണ മാത്രമേ ഇമെയിൽ വിലാസം മാറ്റാൻ കഴിയൂ.

ഉപഭോക്താക്കൾക്ക് ഗൂഗ്ൾ അക്കൗണ്ടിലെ ‘മൈ അക്കൗണ്ട്’ (My Account) സെക്ഷനിൽ പോയി ഇമെയിൽ ഐഡി മാറ്റാൻ സാധിക്കും. നിലവിൽ ഈ സേവനം ചില ഭാഷകളിലും തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കുമാണ് ലഭ്യമായിരിക്കുന്നത്. ഇപ്പോൾ ഹിന്ദിയിൽ മാത്രം ലഭ്യമാകുന്ന ഈ ഫീച്ചർ ഉടൻ തന്നെ ഇന്ത്യയിലുടനീളം വ്യാപകമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വർഷങ്ങൾക്ക് മുമ്പ് തമാശക്കോ പേരിനൊപ്പം വിളിപ്പേരുകളോ ഓമനപ്പേരുകളോ കൂട്ടിച്ചേർത്തവർക്ക് ഗൂഗ്ളിന്റെ ഈ പുതിയ നീക്കം ഉപകാരപ്രദമാകും.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...