സിനിമ

മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘കറങ്ങും മുറി’ ഒരുക്കിയ പ്രതിഭ; കലാസംവിധായകൻ കെ. ശേഖർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും രൂപകൽപ്പകനുമായിരുന്ന കെ. ശേഖർ (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്ത’ന്റെ കലാസംവിധായകനായിരുന്നു ശേഖർ. ചിത്രത്തിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനരംഗത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കറങ്ങുന്ന മുറി ഒരുക്കിയത് ശേഖറാണ്.

1979-ൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഖർ, ജിജോ സംവിധാനം ചെയ്ത, മലയാളത്തിലെ ആദ്യ 70 എംഎം ചിത്രം ‘പടയോട്ട’ത്തിന്റെ കോസ്റ്റ്യൂം പബ്ലിസിറ്റി ഡിസൈനറായിക്കൊണ്ടാണ് സിനിമാലോകത്തെത്തുന്നത്. ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ചാണക്യൻ, ഒന്നുമുതൽ പൂജ്യം വരെ, ദൂരദർശനിൽ ഞായറാഴ്ചകളിൽ സംപ്രേഷണം ചെയ്തിരുന്ന ഹിന്ദി സീരിയൽ ബൈബിൾ കീ കഹാനിയാം എന്നിവയുടെ കലാസംവിധായകനായിരുന്നു അദ്ദേഹം. ചെന്നൈയിലെ കിഷ്‌കിന്ധ അമ്യൂസ്‌മെന്റ് പാർക്കിന്റെ രൂപകൽപ്പനയിൽ ശേഖർ പങ്കാളിയായിരുന്നു.

കൊമേഴ്‌സ് അധ്യാപികയായിരുന്ന ജയന്തി ശേഖറാണ് ഭാര്യ. ശനിയാഴ്ച വൈകീട്ട് നലര വരെ സ്റ്റ്യാച്യൂ ജങ്ഷനിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച  മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...