കേരള വാർത്ത

കൊച്ചിയിൽ മാത്രം ഉണ്ടായിരുന്നത് ഇനി തിരുവനന്തപുരത്തും,​ 31ന് കാണാം

തിരുവനന്തപുരം: പുതുവർഷാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്തും പാപ്പാഞ്ഞിയെ കത്തിക്കും. കോവളത്തിനടുത്ത് വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് ഭീമൻ പാപ്പാഞ്ഞി തയാറാകുന്നത്. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാർ പത്ത് ദിവസങ്ങൾ എടുത്താണ് കൂറ്റൻ പാപ്പാഞ്ഞിയെ ഒരുക്കിയത്. 40 അടി ഉയരത്തിലാണ് പാപ്പാഞ്ഞിയെ രൂപകല്പന ചെയ്തിരിക്കുന്നത്.

എപ്പിലോഗ് എന്നു പേരിട്ടിരിക്കുന്ന പുതുവർഷ കലാസന്ധ്യയുടെ നാലാം പതിപ്പാണ് ഈ വർഷത്തേത്. അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള ഹിരൺമയം ബാൻഡിന്റെ സംഗീത വിരുന്നുമുണ്ട്. ഒപ്പം ഡി.ജെ പാർട്ടി,ഫൂഡ് ഫെസ്റ്റ്,ചെണ്ട ഫ്യൂഷൻ,വെടിക്കെട്ട് ഉൾപ്പെടെ ഒരുക്കി ആഘോഷത്തിമിർപ്പോടെയുള്ള പുതുവർഷ ഒരുക്കങ്ങൾ ക്രാഫ്റ്റ് വില്ലേജിൽ പൂർത്തിയായിവരുന്നതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.യു ശ്രീപ്രസാദ് പറഞ്ഞു.

ഡിസംബർ 31ന് വൈകിട്ട് മൂന്ന് വരെ ആയിരിക്കും സന്ദർശനം. രാത്രി 7ന് തുടങ്ങുന്ന കലാപരിപാടികൾ രാത്രി 12 വരെ നീളും. പുതുവർഷം പുലരുമ്പോൾ വെടിക്കെട്ടിന്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...