അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

സെലെൻസ്‌കി യുഎസിലേക്ക്; ഫ്‌ലോറിഡയിൽ ട്രംപുമായി ചർച്ച; നിർണായക കൂടിക്കാഴ്ച

വാഷിങ്ടൻ : യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി യുഎസിലേക്ക്. ഞായറാഴ്ച ഫ്‌ലോറിഡയിൽ വച്ച് നടക്കുന്ന ട്രംപ് – സെലെൻസ്‌കി കൂടിക്കാഴ്ച ഇതോടെ നിർണായകമായി. അതേസമയം താൻ സെലെൻസ്‌കിയെ അംഗീകരിക്കുന്നത് വരെ അദ്ദേഹത്തിന്റെ കൈവശം ഒന്നും ഉണ്ടായിരുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ”ഞാൻ അംഗീകരിക്കുന്നതുവരെ അദ്ദേഹത്തിന്റെ കൈവശം ഒന്നുമില്ല. അതിനാൽ അദ്ദേഹത്തിന്റെ കൈവശം എന്താണുള്ളത് എന്ന് നമുക്ക് നോക്കാം” – ട്രംപ് പറഞ്ഞു. ചർച്ചയുടെ ഭാഗമായി 20 ഇന സമാധാന കരാറും സുരക്ഷാ ഗ്യാരണ്ടി കരാറുമാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നത്.

അതേസമയം പുതുവർഷത്തിന് മുമ്പ് ഒരുപാട് കാര്യങ്ങൾ തീരുമാനിക്കാൻ കഴിയുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സെലെൻസ്‌കി പറഞ്ഞത്. 60 ദിവസത്തെ വെടിനിർത്തലിന് റഷ്യ സമ്മതിച്ചാൽ ട്രംപ് മുന്നോട്ടു വയ്ക്കുന്ന 20 ഇന സമാധാന പദ്ധതി നടപ്പാക്കാൻ താൻ തയ്യാറാണെന്നും സെലെൻസ്‌കി പറഞ്ഞു. അതേസമയം ഡൊണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖലകൾ ഉൾപ്പെടുന്ന ഡോൺബാസിന്റെ പൂർണ നിയന്ത്രണമാണ് യുക്രെയ്‌ന്റെ ആവശ്യം. എന്നാൽ കിഴക്കൻ ഡൊണെറ്റ്‌സ്‌ക് മേഖലയിലെ ചില ഭാഗങ്ങളിൽ നിന്ന് യുക്രെയ്ൻ പിന്മാറണമെന്ന് റഷ്യയും ആവശ്യപ്പെടുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...