അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തശാസ്ത്രീയം

പുതിയ ബയോമെട്രിക് പരിശോധന; ഗ്രീൻ കാർഡ് ഉടമകൾക്കടക്കം ബാധകം

വാഷിങ്ടൺ: അമേരിക്കയുടെ പുതിയ കുടിയേറ്റ, യാത്രാ നിയമപ്രകാരമുള്ള നിർബന്ധിത ബയോമെട്രിക് പരിശോധന ഡിസംബർ 26 മുതൽ ആരംഭിച്ചിരിക്കുകയാണ്. യുഎസ് അതിർത്തി കടന്നെത്തുന്ന യുഎസ് പൗരന്മാർ ഒഴികെയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഭരണകൂടത്തിൻ്റെ തീരുമാനം. യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസ് ഓരോ എൻട്രി, എക്സിറ്റ് പോയിൻ്റുകളിലും എത്തുന്ന യാത്രക്കാരുടെ ഫോട്ടോയെടുക്കുന്നതാണ് പരിശോധന. ഇത് ഗ്രീൻ കാ‍ർഡ് ഉടമകൾ അടക്കം യുഎസിൽ ഉള്ളവ‍ർക്കും യുഎസിലേക്ക് വരുന്നവർക്കും ബാധകമാണ്. വിമാനത്താവളങ്ങൾ, കര അതിർത്തികൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലൂടെ യുഎസിലേക്ക് പ്രവേശിക്കുന്നവരെയും മടങ്ങുന്നവരെയും ബയോമെട്രിക് പരിശോധനയ്ക്ക് വിധേയമാക്കും.നേരത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മാത്രമായിരുന്ന ബയോമെട്രിക് ശേഖരണം ഉണ്ടായിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം, ഓരോ എൻട്രി, എക്സിറ്റ് പോയിൻ്റുകളിലും നടക്കുന്ന പരിശോധനകളിൽ യുഎസ് കസ്റ്റംസ് ആൻ്റ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥർ യുഎസ് പൗരന്മാരല്ലാത്ത എല്ലാവരുടെയും ചിത്രങ്ങൾ എടുക്കും. എല്ലാ പ്രായത്തിലുള്ളവരെയും പരിശോധനയ്ക്ക് വിധേയമാക്കും. ഇതിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികളും 79 വയസ്സിന് മുകളിലുള്ള വയോജനങ്ങളും ഉൾപ്പെടും. നേരത്തെ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 79 വയസ്സിന് മുകളിലുള്ളവർക്കും പരിശോധനയിൽ ഇളവുണ്ടായിരുന്നു.

ചിത്രങ്ങൾ എടുക്കുന്നതിന് പുറമേ, ട്രാവല‍ർ വേരിഫിക്കേഷൻ സർവീസിൻ്റെ ഭാഗമായി വിരലും കണ്ണും സ്കാൻ ചെയ്ത് അടയാളങ്ങൾ ശേഖരിക്കാനും സാധ്യതയുണ്ട്. ഇത് നേരത്തെ നൽകിയ ബയോമെട്രിക് വിവരങ്ങളുമായി താരതമ്യം ചെയ്യും. പുതിയ പരിശോധനകൾ കാരണം, യാത്രയ്ക്ക് മുന്നോടിയായി കൂടുതൽ പ്രോസസിങ് സമയം എടുക്കുമെന്നും രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.

ഗ്രീൻ കാ‍ർഡ് ഉടമകൾ വിദേശ രാജ്യങ്ങളിൽനിന്ന് യുഎസിലേക്ക് കടക്കുമ്പോഴെല്ലാം ബയോമെട്രിക് പരിശോധന, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കൂടുതൽ ചോദ്യം ചെയ്യൽ, ട്രാവൽ ഹിസ്റ്ററിയുടെ സൂക്ഷ്മ പരിശോധന എന്നിവ നേരിടേണ്ടിവരും. അഫ്ഗാനിസ്താൻ, ഹെയ്തി, ഇറാൻ, സൊമാലിയ, സുഡാൻ, വെനസ്വേല, യെമൻ തുടങ്ങിയ 19 രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡ് ഉടമകൾക്ക് കൂടുതൽ പരിശോധനയുണ്ടാകും. നയതന്ത്ര പ്രതിനിധികളും പുതിയ പരിശോധനകൾക്ക് വിധേയമാകണമെന്ന് കസ്റ്റംസ് ആൻ്റ് ബോ‍‍ർഡ‍ർ പ്രൊട്ടക്ഷൻ അധികൃതർ സ്ഥിരീകരിച്ചു. നേരത്തെ, നയതന്ത്രജ്ഞർക്ക് ചില ബയോമെട്രിക് പരിശോധനകളിൽ ഇളവ് ലഭിച്ചിരുന്നു. എന്നാൽ നിലവിലെ പുതിയ ഉത്തരവിൽ ഇളവ് നീക്കം ചെയ്തു.

പുതിയ ബയോമെട്രിക് ശേഖരണം യുഎസ് പൗരന്മാ‍ർക്ക് വേണ്ടി നടപ്പാക്കിയതല്ല. എന്നാൽ ബയോമെട്രിക് പരിശോധനയിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് സ്വമേധയാ പങ്കെടുക്കാമെന്ന് കസ്റ്റംസ് ആൻ്റ് ബോ‍ർഡർ പ്രൊട്ടക്ഷൻ അറിയിച്ചു. ഇത്തരത്തിൽ ശേഖരിക്കുന്ന പൗരന്മാരുടെ ഫോട്ടോകൾ 12 മണിക്കൂറിനുള്ളിൽ ഒഴിവാക്കും. പരിശോധനയിൽ പങ്കെടുക്കാൻ താൽപര്യമില്ലെങ്കിൽ കസ്റ്റംസ് ആൻ്റ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥനെയോ എയർലൈൻ പ്രതിനിധിയെയോ അറിയിക്കുകയും അന്താരാഷ്ട്ര യാത്രയ്ക്ക് ആവശ്യമായ പാസ്‌പോർട്ടിന്റെ മാനുവൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യാം.

എന്തിനാണ് പുതിയ പരിശോധന?

യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആണ് പുതിയ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ദേശീയ സുരക്ഷ ശക്തമാക്കുക, കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആണ് പുതിയ പരിശോധനകൾ ഏ‍ർപ്പെടുത്തിയത്. പരിശോധനയിൽ ശേഖരിക്കുന്ന ചിത്രങ്ങൾ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ ബയോമെട്രിക് ഐഡന്റിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിൽ ചേർക്കും. 75 വർഷം വരെ ഫോട്ടോകൾ സൂക്ഷിക്കാനുള്ള സൗകൗര്യമാണ് ഒരുക്കിയിരിക്കുന്നത്.

യുഎസിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ബയോമെട്രിക് എൻട്രി/എക്സിറ്റ് നിർബന്ധമാക്കുന്നതിനും ഇത് ഒരു വലിയ നാഴികക്കല്ലാണെന്ന് കസ്റ്റംസ് ആൻ്റ് ബോർഡർ പ്രൊട്ടക്ഷൻ്റെ ഫീൽഡ് ഓപ്പറേഷൻസ് വിഭാഗത്തിലെ ആക്ടിങ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് കമ്മീഷണർ ഡയാൻ ജെ സബാറ്റിനോ പറഞ്ഞു.

വിദേശ പൗരന്മാർ അതിർത്തി പരിശോധനയ്ക്ക് കൂടുതൽ സമയം കണ്ടെത്തണമെന്നും അധികൃതരുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. ഗ്രീൻ കാർഡ് ഉടമകൾ, പ്രത്യേകിച്ച് പരാമർശിച്ച രാജ്യങ്ങളിൽ നിന്നുള്ളവർ, അവരുടെ രേഖകൾ കൃത്യമായി സൂക്ഷിക്കാനും അധിക പരിശോധനയ്ക്ക് തയ്യാറെടുക്കാനും അധികൃത‍ർ നിർദേശിച്ചിട്ടുണ്ട്. അടുത്ത മൂന്നുമുതൽ അഞ്ചുവർഷത്തിനുള്ളിൽ ബയോമെട്രിക് സംവിധാനം വിപുലീകരിക്കാനാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ തീരുമാനം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തപ്രധാന വാർത്ത

ഓപ്പറേഷന്‍ സിന്ദൂര്‍; ഇന്ത്യയെ നേരിടാന്‍ പാകിസ്താന്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചു, രേഖകള്‍ പുറത്ത്

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം അവസാനിപ്പിക്കാൻ പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയതായി വെളിപ്പെടുത്തുന്ന രേഖകൾ...

അമേരിക്കൻ വാർത്ത

ഫോമാ ഭാഷാ വിഭ്യാഭ്യാസ ഫോറം: രണ്ട് സ്‌ക്കൂളുകള്‍ക്ക് സഹായവുമായി ഹൂസ്റ്റണ്‍ ജനറല്‍സ്

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമായുടെ കീഴിലുള്ള ലാംഗ്വേജ് & എഡ്യൂക്കേഷന്‍ ഫോറത്തിന്റെ...

അമേരിക്കൻ വാർത്ത

ന്യൂയോർക്കിലെ മലയാളി ലത്തീൻ കത്തോലിക്കർ നവവത്സരാഗമനം ആഘോഷിച്ചു

ന്യൂ യോർക്ക് : ന്യൂ യോർക്ക് പ്രദേശത്തെ ലത്തീൻ ആരാധനാ ക്രമം പിന്തുടരുന്ന മലയാളികൾ  ...

അമേരിക്കൻ വാർത്ത

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് വീണ്ടും കോടതിയില്‍; സോഷ്യല്‍ മീഡിയ പോസ്റ്റ് പിന്‍വലിച്ചു

റിച്ച്മണ്ട്, ടെക്‌സസ്: പണം വെളുപ്പിക്കല്‍  കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്...