അമേരിക്കൻ വാർത്ത

എഡ്മിന്റണിൽ കാതോരം ലൈവ് ഇൻ കോൺസർട്ട് വിജയകരമായി അരങ്ങേറി

എഡ്മിന്റൻ : വൈറ്റ് ഔൾ പ്രൊഡക്ഷൻസ് അവതരിപ്പിച്ച “കാതോരം – ലൈവ് ഇൻ കോൺസർട്ട് (Ear to the Heart)” ഡിസംബർ 20-ന് സെന്റ് ബേസിൽസ് കൾച്ചറൽ സെന്ററിൽ വിജയകരമായി അരങ്ങേറി. നിറഞ്ഞ സദസ്സ് സാക്ഷിയായ ഈ സംഗീത സന്ധ്യ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്.

കാതോരം മ്യൂസിക് ക്ലബ്ബിലെ 6 സംഗീതജ്ഞരും 13 ഗായകരും ചേർന്ന് അവതരിപ്പിച്ച ഈ സംഗീതതപസ്സ്  പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മികച്ച ശബ്ദസംവിധാനവും മനോഹരമായ ലൈറ്റിംഗ് സംവിധാനവും വേദിയുടെ സമഗ്രമായ ആംബിയൻസും പരിപാടിയുടെ നിലവാരം കൂടുതൽ ഉയർത്തി. ഇതെല്ലാം ഒരുക്കിയത് വൈറ്റ് ഔൾ പ്രൊഡക്ഷൻസ് ആയിരുന്നു.

സംഗീതത്തിന്റെ ആത്മാവിനെ സ്പർശിക്കുന്ന ഗാനാവതരണങ്ങളിലൂടെ “Ear to the Heart” എന്ന ആശയം പൂർണമായും സഫലമായി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ സ്പോൺസർമാർക്കും സാങ്കേതിക സംഘത്തിനും സന്നദ്ധ പ്രവർത്തകർക്കും പ്രേക്ഷകർക്കും സംഘാടകർ ഹൃദയപൂർവ്വം നന്ദി അറിയിച്ചു.

സംഗീതത്തെ സ്നേഹിക്കുന്ന സമൂഹത്തിന് ഇനിയും കൂടുതൽ മികച്ച പരിപാടികൾ സമ്മാനിക്കുമെന്ന് കാതോരം മ്യൂസിക് ക്ലബ്ബും വൈറ്റ് ഔൾ പ്രൊഡക്ഷൻസും അറിയിച്ചു.

Report: ജോസഫ് ജോൺ കാൽഗറി 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...