അമേരിക്കൻ വാർത്ത

ഡാലസിൽ വർഷാന്തര കൺവെൻഷനും, ഉപവാസ പ്രാർത്ഥനയും ഡിസംബർ 26 മുതൽ 27 വരെ

ഡാലസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകമിഷന്റെ നേതൃത്വത്തിലുള്ള വർഷാന്തര കൺവെൻഷനും ഉപവാസ പ്രാർത്ഥനയും ഡിസംബർ 26 (നാളെ) മുതൽ 27 വരെയുള്ള ദിവസങ്ങളിൽ (വെള്ളി, ശനി) വൈകുന്നേരം 6.30 മുതൽ 8.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു.

ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരിയും, പ്രമുഖ കൺവെൻഷൻ പ്രസംഗകനുമായ റവ.ജിജോ എം.ജേക്കബ്  കൺവെൻഷന് മുഖ്യ സന്ദേശം നൽകും. ഇടവക ഗായകസംഘം ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഡിസംബർ 27 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ഉപവാസ പ്രാർത്ഥന ദേവാലയത്തിൽ വെച്ച് നടത്തപ്പെടും.

ഡിസംബർ 26, 27 (വെള്ളി, ശനി) ദിവസങ്ങളിൽ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന   ഇടവകമിഷന്റെ നേതൃത്വത്തിലുള്ള വർഷാന്തര കൺവെൻഷനിലേക്കും, ഉപവാസ പ്രാർത്ഥനയിലേക്കും ഏവരെയും   ക്ഷണിക്കുന്നതായി ഇടവക വികാരി റവ.എബ്രഹാം വി.സാംസൺ, സഹ വികാരി റവ.ജസ്വിൻ വി ജോൺ, ഇടവക മിഷൻ സെക്രട്ടറി ജോർജ് വർഗീസ് (ജയൻ) എന്നിവർ അറിയിച്ചു.

Report ഷാജി രാമപുരം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...