കേരള വാർത്ത

അൻവറും ജാനുവും അസോസിയേറ്റ് അംഗങ്ങളായി യുഡിഎഫിൽ

കൊച്ചി: പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയും യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാനും തീരുമാനിച്ചു. . യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനം മാധ്യമങ്ങളോട് വിവരിക്കുകയായിരുന്നു. 

ഇതോടെ പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും  യുഡിഎഫിലെ അസോസിയേറ്റ് അംഗങ്ങളാകും. അതേസമയം ജോസ് കെ. മാണിയെ മുന്നണിയിലെടുക്കുന്നത് ചർച്ച ചെയ്യേണ്ട എന്ന നിലപാടിലാണ് പി.ജെ. ജോസഫ്. 

ഘടകകക്ഷിയാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച വിഷ്ണുപുരം ചന്ദ്രശേഖരൻ അസോസിയേറ്റ് അംഗമാകാനില്ലെന്നും വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിലേക്കില്ലെന്നും പറഞ്ഞു.

നിലവിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും കേരള കാമരാജ് കോൺഗ്രസും എൻഡിഎയുടെ ഘടകകക്ഷികളാണ്. ഇവർ എൻഡിഎ വിട്ട് യുഡിഎഫിൽ ചേരാൻ രേഖാമൂലം താത്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി ഈ തീരുമാനത്തിൽ എത്തിയതെന്ന് വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...