അമേരിക്കൻ വാർത്ത

ഹൂസ്റ്റണിൽ ഐസിഇസിഎച്ച് ക്രിസ്തുമസ് കരോളും കരോള്‍ ഗാന മത്സരവും ഡിസംബര്‍ 28 ന്

ഹൂസ്റ്റണ്‍ : ഇന്ത്യന്‍  ക്രിസ്ത്യന്‍  എക്യൂമിനിക്കല്‍  കമ്മ്യൂണിറ്റി  ഓഫ് ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി  വരുന്ന ക്രിസ്മസ്  കരോളും  കരോള്‍  ഗാന  മത്സരവും  2025 ഡിസംബര്‍  28 നു  വൈകിട്ടു  5 മണിക്ക്  ഹൂസ്റ്റന്‍  സെന്റ് ജോസഫ്  സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വെച്ചു നടത്തപെടുന്നു. ഹൂസ്റ്റനിലെ  ഇരുപതു  പള്ളികള്‍  ചേര്‍ന്നുള്ള ഈ  പരിപാടി  വിപുലമായ  കമ്മറ്റിയുടെ  നേതൃത്വത്തില്‍  നടത്തുന്നു.  

ഈ  വര്‍ഷത്തെ  ക്രിസ്മസ്  കരോളില്‍  മാര്‍ത്തോമാ സഭ വികാരി ജനറല്‍ വെരി. റവ. ഡോ. ചെറിയാന്‍  തോമസ്  ക്രിസ്തുമസ്  ദുത്  നല്‍കും. ക്രിസ്തുമസ് കരോള്‍  മല്‍സരത്തില്‍  വിജയിക്കുന്ന വര്‍ക്കും  ട്രോഫികളും  ക്യാഷ്  അവാര്‍ഡും  നല്‍കും.  

ഐ സിഇസിഎച്ച് ഒക്ടോബറില്‍ നടത്തിയ  ഷട്ടില്‍ ബാഡ്മിന്റണ്‍  ടൂര്‍ണമെന്റിലെ വിജജയികള്‍ക്കും ട്രോഫികള്‍  നല്‍കുന്നതായിരിക്കും.  ഐസിഇസിഎച്  പ്രസിഡന്റ്  റവ. ഫാ. ഡോ ഐസക്ക്  ബി.പ്രകാശ്, വൈസ്  പ്രസിഡന്റ്  റവ. ഫാ  രാജേഷ്  കെ. ജോണ്‍, സെക്രട്ടറി  ശ്രീ.ഷാജന്‍  ജോര്‍ജ്, ട്രഷറര്‍ ശ്രീ രാജന്‍ അങ്ങാടിയില്‍  പി.ആര്‍.ഓ. ജോണ്‍സന്‍  ഉമ്മന്‍, നൈനാന്‍  വീട്ടീനാല്‍, ഫാന്‍സിമോള്‍ പള്ളത്തു മഠം, ഡോ. അന്ന ഫിലിപ്പ്, മില്‍റ്റ മാത്യു,  ക്രിസ്തമസ്  കരോള്‍  കോഓര്‍ഡിനേറ്റര്‍മാരായി  റവ. ഫാ. ജെക്കു  സക്കറിയ, ജിനോ ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ  കമ്മറ്റി  പ്രവര്‍ത്തിക്കുന്നു.

Report ജീമോന്‍ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...