അമേരിക്കൻ വാർത്ത

നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിൽ ‘സഭാ ദിനം’ ആചരിച്ചു

ന്യൂയോർക് : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ 21 ഞായറാഴ്ച ‘സഭാ ദിനമായി’ ആചരിച്ചു. സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നൽകിയ 170-ാം നമ്പർ സർക്കുലർ പ്രകാരമാണ് നോർത്ത് അമേരിക്ക കാനഡ മാർത്തോമ്മാ ഭദ്രാസനത്തിലെ ഇടവകകളിൽ  ക്രമീകരണങ്ങൾ നടത്തിയത്.

ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായെ സ്മരിക്കുന്നതിനും സഭയുടെ വിവിധ ശുശ്രൂഷകൾക്കായി പ്രാർത്ഥിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്.

“സഭ: ക്രിസ്തുവിന്റെ മാർഗ്ഗം”  എന്നതായിരുന്നു ഈ വർഷത്തെ സഭാ ദിന പ്രമേയം.

എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. അയൽ ഇടവകകളുമായി ചേർന്ന് സംയുക്ത ആരാധനകളും ധ്യാനയോഗങ്ങളും ഈ ദിനത്തിൽ സംഘടിപ്പിക്കപ്പെട്ടു.

സഭാ ദിനത്തിലെ ആരാധനയിൽ ലഭിച്ച സ്തോത്രകാഴ്ചകൾ സഭയുടെ ‘സെന്റ് തോമസ് എപ്പിസ്കോപ്പൽ ഫണ്ടിലേക്ക്’  മാറ്റിവെച്ചു.

ക്രിസ്തുവിന്റെയും ക്രൂശിന്റെയും വഴിയിൽ സഞ്ചരിക്കുന്ന ഉന്മേഷദായകമായ ഒരു സഭയായി വളരാൻ ഈ ദിനാചരണം വിശ്വാസികളെ ആഹ്വാനം ചെയ്തു. ദൗത്യമേഖലകളിൽ പുതുവീക്ഷണത്തോടെ വിശ്വസ്തരായ കാര്യവിചാരകരായി സേവനം ചെയ്യാൻ പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ സഭാ ദിനാചരണം സമാപിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...