അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഉസ്മാൻ ഹാദിക്കു പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു, കലാപമടങ്ങാതെ ബംഗ്ലാദേശ്

ചിറ്റഗോങ്: ബംഗ്ലാദേശിൽ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) തൊഴിലാളി നേതാവിന് തലയ്ക്ക് വെടിയേറ്റു. എൻസിപി തൊഴിലാളി സംഘടനയായ ജാതീയ ശ്രമിക് ശക്തിയുടെ കേന്ദ്ര നേതാവായ എം.ഡി. മുത്തലിബ് ഷിക്ദാറിന് (42) ആണ് വെടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇദ്ദേഹത്തെ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഖുൽന നഗരത്തിലെ സൊനാഡംഗ ഏരിയയിലെ ഒരു വീട്ടിൽ രാവിലെ 11.45-നാണ് വെടിയേറ്റത്. ഖുൽനയിൽ നടത്താൻ നിശ്ചയിച്ച ഒരു ഡിവിഷണൽ തൊഴിലാളി റാലിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മുത്തലിബ്. സൊനാഗംഗഡിലെ ഗാസി മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നിലുള്ള വീട്ടിൽവെച്ച് അജ്ഞാത ആക്രമണകാരികളാണ് ഷിക്ദാറിനെ വെടിവെച്ചതെന്ന് സൊനാഡംഗ പോലീസ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ധാക്കയിൽവെച്ച് അജ്ഞാത ആക്രമണകാരികളുടെ വെടിയേറ്റാണ് ഉസ്മാൻ ഹാദി മരിച്ചത്. സംഭവത്തിന് നാലു ദിവസം കഴിഞ്ഞാണ് ഷിക്ദാറിനും വെടിയേൽക്കുന്നത്. ഹാദി ഇന്ത്യ വിരുദ്ധ പ്രവർത്തകനായിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു. ഹാദിയുടെ കൊലപാതകത്തോടെ ബംഗ്ലാദേശ് വലിയ സംഘർഷങ്ങളിലേക്ക് വഴുതിവീണിരിക്കുകയാണ്.

ലക്ഷ്മിപൂർ സദർ ഉപജില്ലയിൽ കലാപകാരികൾ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവിന്റെ വീടിന് തീയിട്ടു. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന എഴുവയസുകാരി  പൊള്ളലേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ഭവാനിഗഞ്ച് യൂണിയൻ ബിഎൻപി അസിസ്റ്റന്റ് ഓർഗനൈസിംഗ് സെക്രട്ടറിയും വ്യാപാരിയുമായ ബിലാൽ ഹുസൈന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ മകൾ ആയിഷയാണ് മരിച്ചത്.

അക്രമികൾ വാതിലുകൾ പുറത്തുനിന്ന് പൂട്ടിയശേഷം പെട്രോൾ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു എന്ന് ബിലാലിന്റെ അമ്മ ഹസീറ ബീഗം പറഞ്ഞു. വാതിലുകൾ പൂട്ടിയതിനാൽ വീട്ടിലുള്ളവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. ബിലാൽ ഹുസൈൻ, മക്കളായ സൽമ അക്തർ (16), സാമിയ അക്തർ (14) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരുടെ ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റതിനാൽ ഇവരെ ധാക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലേക്ക് മാറ്റി. ബിലാലിന്റെ ഭാര്യ നജ്മ, നാല് മാസം പ്രായമുള്ള കുഞ്ഞ് അബീർ, ആറ് വയസ്സുകാരനായ മകൻ ഹബീബ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നിരവധി അവാമി ലീഗ് പ്രവർത്തകരുടെ സ്വത്തുവകകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കലാപം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം കലാപത്തിനിടെ മതനിന്ദ ആരോപിച്ച് ആൾകൂട്ടം ഒരു യുവാവിനെ മർദിച്ച് കൊലപ്പെടുത്തുകയും പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ മതനിന്ദ നടത്തിയതിന്റെ തെളിവുകൾ ലഭിച്ചിരുന്നില്ല.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച...

പ്രധാന വാർത്ത

ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു; പണം കത്തിക്കരിഞ്ഞ സംഭവത്തിൽ ചോദ്യങ്ങൾ ഇനിയും ബാക്കി

ന്യൂഡൽഹി: വീട്ടിൽ നിന്നും കണക്കില്ലാത്ത പണം കണ്ടെത്തിയസംഭവത്തിൽ വിവാദം അവസാനിക്കുന്നതിനുമുൻപ് ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു....

ആനുകാലികംകേരള വാർത്തസിനിമ

യുവനടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. ഉപാധികളോടെ എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

കിടിലൻ ഡാൻസുമായി നസ്ലിൻ, ‘മോളിവുഡ് ടൈംസി’ലെ ആദ്യഗാനം പുറത്തിറങ്ങി

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിക്കുന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുന്ന മോളിവുഡ്...