കൗതുകങ്ങൾ

ഈ അഡ്രസിലേക്ക് കത്തയച്ചോളൂ, മറുപടി കിട്ടും, ഒപ്പം കൈനിറയെ സമ്മാനങ്ങളും

ഫിൻലൻഡ്‌: മലയാളമടക്കം ലോകത്തെ എല്ലാ ഭാഷകളിൽ നിന്നും സാന്താക്ലോസിന് അയയ്ക്കുന്ന കത്തുകൾ കൈകാര്യം ചെയ്യാൻ ഒരു പോസ്റ്റ് ഓഫീസുണ്ട് ഫിൻലൻഡിൽ എന്ന് നിങ്ങൾക്കറിയാമോ? മറുപടി കത്തുകൾക്കൊപ്പം സമ്മാനങ്ങളുമയയ്ക്കുന്ന സാന്താക്ളോസ് പോസ്റ്റ് ഓഫീസ് ഫിൻലൻഡിലെ ലാപ്ലാൻഡിൽ 1985ലാണ് തുറന്നത്. പോസ്റ്റ് മാസ്റ്റർക്ക് സാന്താക്ളോസിന്റെ വേഷമാണ്. സാന്താക്ളോസിന്റെ സഹായികളായ എൽഫുകളുടെ വേഷമാണ് ജീവനക്കാർക്ക്.

വർഷം ഏഴ് ലക്ഷത്തിലധികം കത്തുകളാണ് കിട്ടുന്നത്. മറുപടിക്കത്തെഴുതാൻ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാരുണ്ട്. ഓരോ കത്തും വായിച്ച്, അതിലെ കുട്ടികളുടെ വികാരങ്ങളെയും അഭ്യർത്ഥനകളെയും വിലയിരുത്തും. തുടർന്ന് സാന്താക്ളോസിന്റെ ഔദ്യോഗിക കൈയൊപ്പോടുകൂടിയ മറുപടി തിരിച്ചയയ്ക്കും.

സീലിന് പകരം പ്രത്യേക മുദ്ര

മറുപടി കത്തുകളിൽ സീലിന് പകരം ആർട്ടിക് സർക്കിളിന്റെ പ്രത്യേക പോസ്റ്റ് മാർക്കാണ് പതിക്കുന്നത്. ആർട്ടിക് വൃത്തം കടന്നുപോകുന്ന സാന്താക്ളോസ് വില്ലേജിൽ നിന്നാണ് കത്തയയ്ക്കുന്നത് എന്നത്‌ സാക്ഷ്യപ്പെടുത്താനാണിത്. ആർട്ടിക് സർക്കിളിലെ തണുപ്പിനെ അതിജീവിക്കാൻ കല്ലുകളും പൈൻ മരങ്ങളും ചേർത്താണ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. ഫിന്നിഷ് ദേശീയ തപാൽ സേവനമായ ‘പോസ്റ്റി”യാണ് ഈ സാന്താക്ളോസ് മെയിൻ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.

കത്തുകൾ അയയ്ക്കേണ്ട വിലാസം:

Santa Claus Main Post Office

Tähtikuja1, 96930 Arctic Circle,

Rovaniemi, FINLAND

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...