അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

അത്ഭുതപ്പെടുത്തി ഗൾഫ് രാജ്യം, മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യം; പ്രവാസികൾക്ക് അമ്പരപ്പിനൊപ്പം ആശങ്കയും

റിയാദ്: സൗദി അറേബ്യ എന്ന കേൾക്കുമ്പോൾത്തന്നെ ചുട്ടുപഴുത്ത മരുഭൂമിയായിരിക്കും പലരുടെയും മനസിൽ ആദ്യം ഓടിയെത്തുക. എന്നാൽ വടക്കൻ പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും അപൂർവമായ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

30 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഇത് നിവാസികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ തുവൈഖ് പർവതനിര മുതൽ റിയാദിന് സമീപമുള്ള പ്രദേശങ്ങൾ വരെയുള്ള വിശാലമായ മരുഭൂമി പ്രദേശങ്ങൾ മഞ്ഞുമൂടിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മഞ്ഞുവീഴ്ചയെ ‘ഹിസ്റ്ററി’ എന്നാണ് പ്രാദേശിക ടിവി ചാനലുകൾ വിശേഷിപ്പിക്കുന്നത്. അതേസമയം നിരവധി താമസക്കാർ തണുത്ത കാലാവസ്ഥയെയും മഞ്ഞുമൂടിയ റോഡുകളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. താപനിലയിൽ കുത്തനെ ഇടിവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) നേരത്തെ മുന്നറിയിപ്പ് നൽകുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. മഞ്ഞുവീഴ്ച കാരണം കഴിഞ്ഞയാഴ്ച ട്രോജെന ഹൈലാൻഡ്സിലും തബൂക്ക് മേഖലയിലെ ചില ഭാഗങ്ങളിലും അസാധാരണമാംവിധം താപനില കുറഞ്ഞിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...