അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഐഎസ് കേന്ദ്രങ്ങളിലെ യുഎസ് ആക്രമണം സിറിയൻ സർക്കാരിന്റെ പിന്തുണയോടെ; പങ്കുചേർന്ന് ജോർദാനും

ഡമാസ്‌കസ് : തെക്കൻ സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തിയത് സിറിയൻ സർക്കാരിന്റെ പിന്തുണയോടെയെന്ന് റിപ്പോർട്ടുകൾ. ആക്രമണത്തിൽ പങ്കെടുത്തെന്ന് ജോർദാനും സ്ഥിരീകരിച്ചു.

ഐഎസിന്റെ 70 കേന്ദ്രങ്ങളിൽ നടത്തിയ വ്യോമ–കരയാക്രമണങ്ങളിൽ ഒട്ടേറെ ശത്രുക്കളെ വധിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് അറിയിച്ചു. ഐഎസിനെതിരായ ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച പൽമീറയിൽ ഐഎസ് ആക്രമണത്തിൽ 2 യുഎസ് സൈനികരും ഒരു സഹായിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയിരുന്നു നടപടി.

സിറിയയിൽ 13 വർഷത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം കഴിഞ്ഞ വർഷമാണ് ബഷാർ അൽ അസദ് സർക്കാരിനെ അട്ടിമറിച്ച് അഹമ്മദ് അശ്ശറായുടെ നേതൃത്വത്തിൽ പുതിയ ഭരണനേതൃത്വമുണ്ടായത്. ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസുമായി സഹകരിക്കുന്ന അശ്ശറാ കഴിഞ്ഞ മാസം വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...