അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

വെനസ്വേലയുടെ തീരത്ത് നിർണായക നീക്കം; രണ്ടാമത്തെ എണ്ണ ടാങ്കറും യുഎസ് പിടിച്ചെടുത്തു

വാഷിങ്​ടൺ: വെനസ്വേലയിൽ നിന്ന് ക്രൂഡോയിലുമായി പുറപ്പെട്ട കപ്പൽ യു.എസ് സൈന്യം പിടിച്ചെടുത്തു. സെഞ്ചുറീസ്’ (Centuries) എന്ന എണ്ണക്കപ്പൽ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചാണ് പിടിച്ചെടുത്തത്. വെനസ്വേലൻ എണ്ണക്കപ്പലുകൾക്ക് മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ സമാന നടപടിയാണ് വെനസ്വേലയ്‌ക്കെതിരെ യുഎസ് സ്വീകരിക്കുന്നത്. 

ഈമാസം പത്തിന് ഇറാനുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന എണ്ണക്കപ്പൽ യു.എസ് ഇതേപോലെ പിടിച്ചെടുത്തിരുന്നു. ഈ കപ്പലിന്റെ ഉടമസ്ഥരായ കമ്പനിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ, ഇത്തവണ പിടികൂടിയ കപ്പലിനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടില്ല.

യുഎസ് കോസ്റ്റ്ഗാർഡ്, സൈന്യം എന്നിവയുടെ സഹായത്തോടെയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. യുഎസ് ഹെലികോപ്റ്ററുകൾ കപ്പലിന്റെ ഡെക്കിൽ ഇറങ്ങുന്നതും പ്രത്യേക ദൗത്യസംഘം കപ്പൽ നിയന്ത്രണത്തിലാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വെനസ്വേലയിൽ നിന്ന് പുറത്തേക്കോ തിരിച്ച് വെനസ്വേലയിലേക്കോ എണ്ണക്കപ്പലുകളെ സഞ്ചരിക്കാൻ അനുവദിക്കില്ല എന്നതാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഇത്തവണ പിടികൂടിയത് പനാമയുടെ പതാക സ്ഥാപിച്ചിട്ടുള്ള കപ്പലാണ്. ഏതെങ്കിലും ഏഷ്യൻ രാജ്യത്തേയ്ക്കായിരിക്കാം കപ്പൽ പുറപ്പെട്ടത്.

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് കടത്തിനും ഭീകരപ്രവർത്തനങ്ങൾക്കും പണം കണ്ടെത്താനായി ക്രൂഡോയിലെ ഉപയോഗിക്കുന്നു. വെനസ്വേലയ്‌ക്കെതിരെ സമ്മർദം  ശക്തമാക്കുന്നതിന്റെ ഭാഗമായി കരീബിയൻ കടലിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു.

വെനസ്വല യു.എസിലേക്ക് ലഹരി മരുന്നുകൾ കടത്തുന്നു. കഴിഞ്ഞ ആഴ്ച മയക്കുമരുന്ന് കടത്തുകാരെന്ന് ആരോപിച്ച് യുഎസ് നടത്തിയ  സൈനിക നീക്കത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...