അമേരിക്കൻ വാർത്തശാസ്ത്രീയം

വീൽചെയറിൽ ബഹിരാകാശ യാത്ര ഇതാദ്യം

വാഷിങ്ടൻ : 7 വർഷം മുൻപു മൗണ്ടൻ ബൈക്കിങ്ങിനിടെ അപകടത്തിൽ പരുക്കേറ്റു ശരീരം തളർന്നു വീൽചെയറിലായെങ്കിലും മിഖയ്‌ല ബെന്റ്‌ഹോസിന്റെ ബഹിരാകാശ സ്വപ്നങ്ങൾ അസ്തമിച്ചതേയില്ല. വീൽചെയർ പിന്നിലുപേക്ഷിച്ച് ബഹിരാകാശ കാപ്‌സ്യൂളിൽ ഇടം പിടിച്ച മിഖയ്‌ലയെയും സഹയാത്രികൻ ഹാൻസിനെയും കൊണ്ട് ബ്ലൂ ഒറിജിൻ റോക്കറ്റ് ശനിയാഴ്ച ടെക്‌സസിൽനിന്നു കുതിച്ചുയർന്നപ്പോൾ ചരിത്രവും വഴി മാറി. വീൽചെയറിലായ ഒരാളുടെ ബഹിരാകാശയാത്ര ഇതാദ്യമാണ്. 10 മിനിറ്റ് നീണ്ട യാത്രയ്ക്കിടെ, ഭാരമില്ലായ്മയിൽ പാറിനടന്ന് മിഖയ്‌ല ഭൂമിയുടെ ബഹിരാകാശക്കാഴ്ച കൺനിറയെ കണ്ടു.

ജർമൻകാരിയായ മിഖയ്‌ല (33) എൻജിനീയറാണ്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ നെതർലൻഡ്‌സിലെ ഗ്രാജ്വേറ്റ് ട്രെയ്‌നി പ്രോഗ്രാമിന്റെ ഭാഗമാണിപ്പോൾ. സ്‌പേസ് എക്‌സ് കമ്പനിയിലെ മുൻ ജീവനക്കാരനായ ജർമൻകാരൻ ഹാൻസ് കനിങ്‌സ്മാൻ മിഖയ്‌ലയ്‌ക്കൊപ്പം ബഹിരാകാശ യാത്ര നടത്താനും ഇരുവരുടെയും ടിക്കറ്റിനു പണം മുടക്കാനും തയാറായി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...