അമേരിക്കൻ വാർത്ത

സീറോ മലബാര്‍ രജത ജൂബിലി കണ്‍വന്‍ഷന്‍: ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനായില്‍ ആവേശകരമായ കിക്കോഫ്

ഹൂസ്റ്റൺ:  അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവെൻഷൻ്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റൺ സെൻ്റ് ജോസഫ്  സീറോ മലബാർ കാത്തലിക് ഫൊറോനായിൽ ഉജ്ജ്വല തുടക്കം കുറിച്ചു. സഭയുടെ സിൽവർ ജൂബിലി വർഷത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിനും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കൺവെൻഷൻ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്.

വിപുലമായ ഒരുക്കങ്ങളുമായി കൺവെൻഷൻ ടീം:

രൂപതാ പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ  നെടുവേലിചാലുങ്കലിൻ്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റൻ്റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി.

2019-ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവെൻഷൻ്റെ കൺവീനറും വിജയശില്പിയും  കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ  ചിക്കാഗോ കൺവെൻഷൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കൺവെൻഷൻ സെക്രട്ടറി ബീന വള്ളിക്കളം, ഐടി നാഷണൽ ചീഫ് കോർഡിനേറ്റർ ജോർജ് നെല്ലിക്കുന്നേൽ, രജിസ്ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളം എന്നിവർ കൺവെൻഷൻ്റെ രൂപരേഖ അവതരിപ്പിച്ചു. ട്രസ്റ്റിമാരായ പ്രിൻസ് ജേക്കബ്, സിജോ ജോസ്, ജോജോ തുണ്ടിയിൽ, വർഗീസ് കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിനിടെ തന്നെ അൻപതോളം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയത് ഇടവകാംഗങ്ങളുടെ വലിയ താല്പര്യത്തിന് തെളിവായി.

മക്കോർമിക് പ്ലേസിൽ വിശ്വാസ സംഗമം:

2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ വിഖ്യാതമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെൻ്ററിലാണ് സഭാ സംഗമം അരങ്ങേറുന്നത്. നോർത്ത് അമേരിക്കയിലെ ഏറ്റവും കൺവൻഷൻ സെന്ററാണിത്.

രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക ജൂബിലി ആഘോഷങ്ങളും ഇതോടൊപ്പം നടക്കും. ആത്മീയ വളർച്ച ലക്ഷ്യമിട്ടുള്ള ക്ലാസുകൾ, ബിസിനസ് മീറ്റുകൾ, യുവജനങ്ങൾക്കും മുതിർന്നവർക്കുമായി പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകൾ, കലാപരിപാടികൾ, മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

അമേരിക്കയിലെ സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും ആശയവിനിമയം നടത്താനും പ്രവാസി സഭയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകാനും ഈ കൺവെൻഷൻ വേദിയാകുമെന്ന് രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് സന്ദേശത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.syroConvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Report മാര്‍ട്ടിന്‍ വിലങ്ങോലില്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...