അമേരിക്കൻ വാർത്ത

വൈസ്‌മെൻ ഇൻറ്റെർനാഷണൽ ക്ലബ്ബിന്റെ പുതിയ ക്ലബ്ബ് ന്യൂയോർക്കിൽ

ഓറഞ്ചുബെർഗ്  ന്യൂയോർക്ക്:  വൈസ്‌മെൻ ഇൻറ്റെർനാഷണൽ ക്ലബ്ബിന്റെ പുതിയ ക്ലബ്ബ് വൈ സർവിസ് ക്ലബ്ബ് ഓഫ് ന്യൂയോർക്ക് – റോക്‌ലാൻഡ് ചാർട്ടർ ചെയ്യപ്പെടുന്നു. യൂ.എസ്. ഏരിയയുടെ കീഴിൽ ഏഴു റീജിയനുകളാണ് വൈസ്‌മെൻ ഇൻറ്റെർനാഷണനലിന് ഉള്ളത്. പുതിയ ക്ലബ്ബ് നോർത്ത് അറ്റ്ലാന്റിക് റീജിയനു കീഴിലാണ് പ്രവർത്തിക്കുക. YMCA യുടെ സന്നദ്ധ സംഘടനായ വൈസ്‌മെൻ ഇൻറ്റെർനാഷണൽ ക്ലബ്ബ് നൂറുവർഷത്തിലേറെയായി സാമൂഹിക വിഷയങ്ങളിൽ YMCA യുടെ കൈത്താങ്ങായി പ്രവർത്തിക്കുന്നു. ന്യൂയോർക്കിൽ നിരവധി ക്ലബുകൾ നിരന്തരം മാനുഷീക വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു. ലോകം വലിയ വെല്ലുവിളികൾ നേരിടുമ്പോഴും, ഒരു ചെറിയ കൂട്ടം സന്നദ്ധ പ്രവർത്തകർ പുതിയ തലമുറയുടെ മാനുഷീക പരിഗണനക്കു പ്രാധാന്യം നൽകുകയും, പുതിയ തലമുറയ്ക്കു മാർഗദർശനമാകുകയും ചെയ്യുകയാണ്.

വൈ സർവിസ് ക്ലബ്ബ് ഓഫ് ന്യൂ യോർക്ക് റോക്‌ലാൻഡ് എന്ന ക്ലബ്ബ് ഡിസംബർ 26, 2025 നു ചാർട്ടർ ചെയ്യപ്പെടും. ഓറഞ്ച്ബർഗിലെ സിത്താർ പാലസ് റെസ്റ്റോറന്റിൽ വച്ചു വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്ന ചടങ്ങിൽ ക്ലബ്ബ് പ്രെസിഡന്റായി പോൾ കറുകപ്പള്ളിയും, സെക്രട്ടറിയായി അലക്സ് തോമസും ട്രെഷററായി നോഹ ജോർജ്ജും ചുമതലയേൽക്കും. യൂ .എസ് ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ഞമലയും , നോർത്ത് അറ്റ്ലാന്റിക് റീജിയൻ ഡയറക്ടർ ജോർജ് കെ .ജോണും പുതിയ ഭാരവാഹികളെ ചുമതല ഏൽപ്പിക്കും.  

Report കോരസൺ വർഗീസ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...