അമേരിക്കൻ വാർത്ത

‘ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ ഡാലസിൽ സെമിനാർ സംഘടിപ്പിച്ചു

ഡാലസ്: ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാലസിന്റെ ആഭിമുഖ്യത്തിൽ “ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡിസംബർ 18 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഡാലസ് സെന്റ് പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ റവ. ഡോ. ജോൺസൺ തേക്കടയിൽ മുഖ്യ പ്രഭാഷണം നടത്തി.

 ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും വർത്തമാനകാല വെല്ലുവിളികളും സെമിനാറിൽ ചർച്ചയായി.ഒക്ലഹോമയിൽ നിന്നും എത്തിയ മണിപ്പൂർ സ്വദേശിയും ലവ് മിനിസ്ട്രി പാസ്റ്ററുമായ ഡോ സായിടൗത്ഹങ് തന്റെ കുടുംബാംഗങ്ങൾ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് വിശദീകരിച്ചത് കേൾവിക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു.

പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ച യോഗത്തിൽ റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു. ബ്രദർ പ്രശാന്ത് ഡേവിഡ് പ്രഭാഷകനെ പരിചയപ്പെടുത്തി.

കെ.സി.ഇ.എഫ് സെക്രട്ടറി അലക്സ് അലക്സാണ്ടർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് മുഖ്യാതിഥിയായ റവ. ഡോ. ജോൺസൺ തേക്കടയിലിനെ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന കൗൺസിൽ  അംഗം  ഷാജി രാമപുരം ആദരികുകയും നന്ദി അറിയിക്കുകയും ചെയ്തു .

വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. തോമസ് ജോർജ് (തമ്പി) നന്ദി രേഖപ്പെടുത്തി.റവ റെജിൻ സുകു അച്ചന്റെ പ്രാർഥനക്കും ആശീർവാദത്തിനും ശേഷം സെമിനാർ സമാപിച്ചു.
 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...