കൗതുകങ്ങൾശാസ്ത്രീയം

2026ൽ ഭൂമിക്ക് സംഭവിക്കുന്ന മാറ്റങ്ങളുടെ ഞെട്ടിക്കുന്ന പ്രവചനം, ബാബവംഗയ്ക്ക് പിന്നാലെ അമ്പരപ്പിച്ച് സലോമി

ബ്രസീലിയ: ഭാവികാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിൽ അസാമാന്യ വിരുതുണ്ടെന്ന് അവകാശപ്പെടുന്ന ബ്രസീലിയൻ സ്വദേശിയാണ് അതോസ് സലോമി. 2012ൽ കോവിഡ് മഹാമാരിയെക്കുറിച്ച് സൂചന നൽകിയിരുന്നു. മാത്രമല്ല യുക്രൈൻ യുദ്ധം, ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ സലോമി പ്രവചിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നത്. ഇപ്പോഴിതാ 2026ൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചാണ് സലോമിയുടെ പുതിയ പ്രവചനങ്ങൾ.


ആഫ്രിക്കയിലെ സാഹെൽ മേഖലയും ആർട്ടിക് വൃത്തവുമാണ് അടുത്ത സംഘർഷ കേന്ദ്രങ്ങളെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. നൈജറിലുള്ള ഭീകര സംഘടനകളുടെ വളർച്ച വൻശക്തികൾ തമ്മിലുള്ള പരോക്ഷ യുദ്ധങ്ങൾക്ക് കാരണമാകും. കൂടാതെ, മഞ്ഞുരുകുന്നതോടെ ആർട്ടിക്കിലെ പുതിയ കപ്പൽപ്പാതകൾക്കും ഊർജ്ജ നിക്ഷേപങ്ങൾക്കും വേണ്ടി റഷ്യയും നാറ്റോ സഖ്യവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

മറ്റൊരു പ്രവചനം 2026 ഓടെ നിർമ്മിത ബുദ്ധി മനുഷ്യന്റെ ധാർമ്മികതയെ മറികടക്കുമെന്നാണ്. മനുഷ്യർക്ക് സഹായം നൽകുന്നതിന് പകരം അവരെ നിയന്ത്രിക്കാനും കൃത്രിമമായി സ്വാധീനിക്കാനും എഐ ഉപയോഗിക്കപ്പെടും. ആഗോളതലത്തിൽ വലിയൊരു സൈബർ ആക്രമണംപോലും ഇതിനെ തുടർന്ന് സംഭവിച്ചേക്കാം. ഇത്‌ലോകത്തെ സാമ്പത്തികമേഖലയെയും ഊർജ്ജ വിതരണത്തെയോ ആരോഗ്യ സംവിധാനത്തെയോ തകർക്കാൻ ശേഷിയുള്ളതാണെന്നും സലോമി പറയുന്നു.


മൂന്നാമത്തേത് കോവിഡ്‌പോലെയല്ലെങ്കിലും പക്ഷികളിലും കന്നുകാലികളിലും കണ്ടുവരുന്ന ഒ5ച5 പക്ഷി പനികളുടെ വകഭേദം മനുഷ്യരിലേക്ക് പടരുന്നത് വലിയ വെല്ലുവിളി ഉയർത്തും. അടുത്തിടെ ഇതിനെ തുടർന്ന് റിപ്പോർട്ട് ചെയ്ത ആദ്യ മരണം ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. ആഗോളതലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

അതേസയം, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഇത്തരം പ്രവചനങ്ങൾ നടത്തുന്നത്. എങ്കിലും സലോമിയുടെ മുൻകാല പ്രവചനങ്ങൾ സത്യമായ പശ്ചാത്തലത്തിൽ പുതിയ മുന്നറിയിപ്പുകളെ ആശങ്കയോടെയാണ്‌ ലോകം ഉറ്റുനോക്കുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...