അമേരിക്കൻ വാർത്ത

ക്രിസ്മസിന് ഓരോ യുഎസ് സൈനികനും 1,776 ഡോളര്‍ വീതം; പ്രഖ്യാപനവുമായി ട്രംപ്, തുക നല്‍കുന്നത് യുഎസ് സ്ഥാപക വര്‍ഷം പ്രമാണിച്ച്

ന്യൂയോര്‍ക്ക്: യുഎസ് സൈനികള്‍ക്ക് പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ഓരോ സൈനികനും 1,776 ഡോളര്‍ (ഏകദേശം 1.60 ലക്ഷം രൂപ) വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സായുധ സേനയുടെ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് ഈ തുക നല്‍കുമെന്നതെന്നും അദ്ദേഹം പറഞ്ഞു.

1776-ലെ യുഎസിന്റെ സ്ഥാപക വര്‍ഷം പ്രമാണിച്ച് 14.5 ലക്ഷത്തിലേറെ സൈനികര്‍ക്കാണ് 1,776 ഡോളര്‍ വീതം ലഭിക്കുക. വിവിധ തീരുവകളിലൂടെ വിചാരിച്ചതിലും കൂടുതല്‍ പണം തങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നും തങ്ങളുടെ സൈന്യത്തേക്കാള്‍ മറ്റാരും ആ ലാഭവിഹിതത്തിന് അര്‍ഹരല്ലെന്നും പ്രഖ്യാപനത്തിനിടെ ട്രംപ് വ്യക്തമാക്കി.

2025 നവംബര്‍ 30 വരെ 0-6 വരെയുള്ള ശമ്പള ഗ്രേഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും സജീവ ഡ്യൂട്ടിയിലുള്ളവരുമായവര്‍ക്കും 2025 നവംബര്‍ 30 വരെ 31 ദിവസമോ അതില്‍ കൂടുതലോ ആക്റ്റീവ്-ഡ്യൂട്ടി ഓര്‍ഡറുകളുള്ള റിസര്‍വ് ഘടക അംഗങ്ങള്‍ക്കുമാണ് ഒറ്റത്തവണ ഈ ലാഭവിഹിതം ലഭിക്കുക.

ഭരണകാലത്തെ ഇഷ്ടപ്പെട്ട വാക്ക് പരിചയപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ താൻ എട്ട് യുദ്ധങ്ങൾ വിജയകരമായി അവസാനിപ്പിച്ചു എന്നതാണ് ഏറ്റവും കൂടുതൽ ആവർത്തിച്ച വാക്കെന്നും അതിനുകാരണമായ ‘താരിഫുകൾ’ എന്ന പദമാണ് ഇഷ്ടപ്പെട്ട വാക്കെന്നും ട്രംപ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഭരണനേട്ടങ്ങളെ വിവരക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ തുറന്നുപറച്ചിൽ.

കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ താൻ എട്ട് യുദ്ധങ്ങൾ വിജയകരമായി അവസാനിപ്പിച്ചതിന് കാരണം താരിഫുകളാണെന്ന് ട്രംപ് അവകാശപ്പെട്ടു. തൻ്റെ വ്യാപാര നയങ്ങൾ അമേരിക്കയിൽ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെങ്കിലും, കാനഡ, മെക്സിക്കോ, ബ്രസീൽ, ഇന്ത്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഏർപ്പെടുത്തിയ താരിഫുകൾ യുഎസിൻ്റെ സമ്പദ്‌വ്യവസ്ഥയെ സഹായിച്ചുവെന്ന് ട്രംപ് പറഞ്ഞു. താരിഫുകൾ കാരണം ആരും പ്രതീക്ഷിക്കാത്തത്ര പണം നേടാൻ അമേരിക്കയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കിയെന്നും ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് 3,000 വർഷത്തിനിടെ ആദ്യമായി സമാധാനം കൊണ്ടുവന്നുവെന്നും ബന്ദികളെ മോചിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. 

മെയ് മാസത്തിൽ ഇന്ത്യയും പാകിസ്കാനും തമ്മിലുണ്ടായ സംഘർഷത്തിൽ വെടിനിർത്തൽ നടപ്പിലാക്കാൻ താരിഫ് ഭീഷണി ഉപയോഗിച്ചുവെന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ത്യ ഈ അവകാശവാദത്തെ തള്ളിക്കളയുകയായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...