അമേരിക്കൻ വാർത്ത

ഭാരത് ബോട്ട് ക്ലബിന് പുതിയ ഭാരവാഹികൾ; കൃഷ്ണരാജ് മോഹനന്‍ പ്രസിഡൻ്റ് , വിശാൽ വിജയൻ സെക്രട്ടറി

ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ് യു.എസ്.എ.യുടെ വാർഷിക പൊതുയോഗവും 2026-ലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഡിസംബർ 14 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഓറഞ്ചുബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റില്‍ വെച്ച് നടന്നു. വൈസ് പ്രസിഡന്റ് ജയപ്രകാശ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അവലോകനം നടത്തുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

സെക്രട്ടറി വിശ്വനാഥൻ കുഞ്ഞുപിള്ള ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കൂടുതൽ യുവാക്കളെ തുഴച്ചിൽക്കാരായി കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. ട്രഷറർ വിശാൽ വിജയൻ കണക്കുകൾ അവതരിപ്പിച്ചു.

തുടർന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ അജീഷ് നായരുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി കൃഷ്ണരാജ് മോഹനന്‍, വൈസ് പ്രസിഡന്റായി രാജേഷ്‌ ഗോപിനാഥ്, സെക്രട്ടറിയായി വിശാൽ വിജയൻ, ജോയിന്റ് സെക്രട്ടറിയായി രാധാകൃഷ്ണൻ കുഞ്ഞുപിള്ള, ട്രഷററായി ബാബുരാജ് പിള്ള, ക്യാപ്റ്റനായി എബിൻ തോമസ്, വൈസ് ക്യാപ്റ്റനായി രോഹിത് രാധാകൃഷ്ണൻ, ടീം മാനേജരായി വിശ്വനാഥൻ കുഞ്ഞുപിള്ള എന്നിവരെയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി വിന്നി വിശ്വനാഥൻ, റ്റിനൊ തമ്പി, ഗിരീഷ് സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

ട്രസ്റ്റീ ബോർഡ് ചെയർമാനായി അപ്പുക്കുട്ടൻ നായർ, ബോർഡ് മെമ്പർമാരായി മധു പിള്ള, ജയപ്രകാശ് നായർ, സാജു എബ്രഹാം, അജീഷ് നായർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഓഡിറ്ററായി അലക്സ് തോമസ് പ്രവർത്തിക്കും. പ്രൊഫ. ജോസഫ് ചെറുവേലി അഡ്വൈസറി ബോർഡിന്റെ ചെയർ പേഴ്സണായി തുടരും.

ക്ലബ് പ്രവർത്തനങ്ങൾ വിപുലീകരിച്ച് യുവതലമുറയെ സജീവമായി പങ്കെടുപ്പിക്കുന്ന തരത്തിലുള്ള പരിപാടികൾക്ക് പ്രാമുഖ്യം നൽകുമെന്ന് സ്ഥാനാരോഹണം ചെയ്തുകൊണ്ട് പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ അറിയിച്ചു. രാധാകൃഷ്ണൻ കുഞ്ഞുപിളളയുടെ കൃതജ്ഞതാ പ്രസംഗത്തോടെ യോഗം അവസാനിച്ചു.

Report ജയപ്രകാശ് നായർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...