അമേരിക്കൻ വാർത്ത

ന്യൂയോർക്ക് – ബുക്കാനൻ സെയിന്റ് ജോസഫ് മിഷനിൽ ചിക്കാഗോ രൂപത സീറോ മലബാർ കൺവെൻഷൻ കിക്കോഫിന് മികച്ച പ്രതികരണം

ന്യൂയോർക്ക്:  സിൽവർ ജൂബിലി  നിറവിൽ നിൽക്കുന്ന  ചിക്കാഗോ സീറോ മലബാർ രൂപതയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന  ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു,  2026 ജൂലൈ  9,10,11 തീയതികളിൽ ചിക്കാഗോയിൽവച്ചു നടക്കുന്ന “സിറോ മലബാർ കൺവൻഷന്റെ രജിസ്ട്രേഷൻ കിക്കോഫ്  ഡിസംബർ 14 -)o ഞായറാഴ്ച ന്യൂയോർക്കിലെ ബുക്കാനൻ സെയിന്റ് ജോസഫ് മിഷനിൽ വിജയകരമായി നടന്നു.

വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ജനറാൾ  റവ. ഫാ. ജോൺ മേലേപ്പുറം വിശ്വാസികളിൽ നിന്നും രജിസ്ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ  കൺവൻഷനിൽ പങ്കെടുക്കുന്നതിൽ താൽപ്പര്യം അറിയിച്ചു മുന്നോട്ടുവന്നു.  

 ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് (McCormick Place) സിറോ മലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻമാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.

പരസ്പരം  പരിചയപ്പെടുന്നതിനും, പരിചയങ്ങൾ പുതുക്കുന്നതിനും, സുഹൃത് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമെല്ലാം അവസരം നൽകുന്ന ഈ കൺവൻഷനിൽ എല്ലാവരും പങ്കെടുക്കണമെന്ന് വികാരി ജനറാൾ  റവ. ഫാ. ജോൺ മേലേപ്പുറം അഭ്യർഥിച്ചു.  അമേരിക്കയിൽ വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാർ വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും  ഭാഗമായി നിലനിർത്തുന്നതിനും ഷിക്കാഗോ കൺവൻഷൻ  ഉപകരിക്കുമെന്നും വികാരി ജനറാൾ പറഞ്ഞു.

ജൂബിലി കമ്മിറ്റി ചെയർമാൻ ജോസഫ് ചാമക്കാല  കൺവൻഷനെ പറ്റി വിശദമായി പ്രതിപാദിച്ചു. 
2026 ജൂലൈ മാസം നടക്കുന്ന സിറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ  സ്ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. കൺവൻഷന്റെ  മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളിൽ കൺവൻഷൻ കിക്കോഫുകൾ വിജയകരമായി നടന്നുവരുന്നതായും  ജോസഫ് ചമക്കാല   അറിയിച്ചു.  ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിങ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ്  ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ.  ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് ജൂബിലി കമ്മിറ്റി ചെയർമാൻ  അഭ്യർഥിച്ചു.

മിഷൻ ഡയറക്ടർ റവ. ഫാ. റോയ്സൺ മേനോലിക്കൽ, വികാരി ജനറാളിനേയും, കൺവൻഷൻ ഭാരവാഹികളെയും സ്വാഗതം ചെയ്തു. കൈക്കാരൻ ജോഷി വാളിയംപ്ലാക്കൽ, ജോസഫ് മാത്യു തെള്ളിയാങ്കൽ, സ്മിത ജോൺ  തുടങ്ങിയവർ കിക്കോഫിന് നേതൃത്വം നൽകി    
കൺവൻഷനെ  കുറിച്ചു കൂടുതൽ അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക :   
  www.syroconvention.org

Report ഷോളി കുമ്പിളുവേലി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...