അമേരിക്കൻ വാർത്ത

ഓസ്റ്റിനിലെ ദേവാലയത്തിൽ സീറോ മലബാർ കൺവെൻഷൻ കിക്കോഫ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു

ചിക്കാഗോ : രജതജൂബിലി ആഘോഷിക്കുന്ന സീറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കൺവെൻഷന്റെ ഇടവക തലത്തിലുള്ള കിക്കോഫ് മാർ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ ഓസ്റ്റിനിലെ സെൻറ് അൽഫോൻസാ ദേവാലയത്തിൽവളരെ ഉത്സാഹപൂർവ്വം ഡിസംബർ 14 ന് നടന്നു. കൺവെൻഷന്റെ ഭാഗമായി ഇടവകകൾ സന്ദർശിക്കുന്നതിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ആയി എത്തിച്ചേർന്ന കൺവെൻഷൻ ടീമിനെ ഇടവക വികാരി ഫാദർ ആന്റോ ജോർജ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു.ബോബി ചാക്കോ, ജിബി പാറക്കൽ,  ബിനു മാത്യു, സിജോ വടക്കൻ, മനീഷ് ആൻറണി, റോഷൻ ചാക്കോ, ജെയ്സൺ മാത്യു, ഐഷാ ലോറൻസ് എന്നിവർ മനോഹരമായ കിക്കോഫിന് നേതൃത്വം നൽകി.

കൺവെൻഷൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂസ് തോമസ് രജിസ്ട്രേഷൻ , സ്പോൺസർഷിപ്പ്, കൺവെൻഷൻ പരിപാടികൾ എന്നിവ വിശദീകരിച്ചു.  കൺവൻഷൻ വൈസ് ചെയർമാൻ ജോമോൻ ചിറയിൽ ഏവരെയും കൺവെൻഷനിലേക്കു സ്വാഗതം ചെയ്തു.

PSG ഗ്രൂപ്പ് ഓഫ് കമ്പനീസ്, സ്ഥാപകനും സിഇഒയും ഷെക്കിനാ അമേരിക്കസ് ടിവിയുടെ ഫൗണ്ടിംഗ് ഡയറക്ടറും ആയ ജിബി പാറക്കൽ ആണ്,  ജൂബിലി കൺവെൻഷന്റെ മുഖ്യ സ്പോൺസർ. രൂപതയിലെ എല്ലാ സംരംഭങ്ങളിലും എന്നും ആത്മാർത്ഥമായി സഹകരിച്ചു വരുന്ന ജിബി പാറക്കലിനെയും കുടുംബത്തിനെയും മാർ ജോയ് ആലപ്പാട്ട് തദവസരത്തിൽ ആദരിക്കുകയുണ്ടായി.

ഓസ്റ്റിൻ ഇടവകയുടെ തുടക്കം മുതൽ അതിൻ്റെ വളർച്ചക്ക് സമഗ്രമായ സംഭാവനകൾ നൽകിയിട്ടുള്ള ജിബി പാറക്കൽ, ഈ കൺവൻഷൻ കൂട്ടായ്മ എത്രയും സുന്ദരവും അനുഗൃഹീതവുമാക്കുവാൻ ഏറ്റവും ഉയർന്ന സ്പോൺസർഷിപ്പായ  ക്രൗൺ സ്പോൺസർഷിപ്പ്, നൽകിയതിൽ ടീമംഗങ്ങൾ നന്ദി പറഞ്ഞു.

രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ഇതോടൊപ്പം ആഘോഷിക്കുകയാണ്. 2026 ജൂലൈ മാസം 9 മുതൽ 12 വരെ അതിമനോഹരമായ ചിക്കാഗോ നഗരത്തിൽ ആഘോഷപൂർവ്വമായി നടക്കുന്ന ഈ കൺവെൻഷന്റെ വേദി നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ മക്കോർമിക് പ്ലേസും അതോട് ചേർന്ന മൂന്ന് ഹോട്ടലുകളും ആണ്. കൺവെൻഷൻ ടീം രൂപതയിലെ ഇടവകകളിൽ സന്ദർശനം നടത്തി രജിസ്ട്രേഷന്റെയും മറ്റു പരിപാടികളുടെയും വിശദമായ രൂപരേഖകൾ അവതരിപ്പിച്ചു വരുന്നു. നേരിട്ടുള്ള ഈ സന്ദർശനങ്ങളും ആശയവിനിമയവും വളരെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിമാരും കൺവെൻഷൻ പ്രതിനിധികളും പറയുകയുണ്ടായി.


വിശ്വാസസംരക്ഷണത്തിനും, ആശയവിനിമയത്തിനും, സൗഹൃദ കൂട്ടായ്മകൾക്കുംഉതകുന്ന വിധത്തിൽ കൺവെൻഷൻ ക്രമീകരിക്കുവാൻ ഏവരും ഒറ്റക്കെട്ടായി പരിശ്രമിച്ചു വരുന്നു. ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാകൂട്ടായ്മകളും, കേരളത്തിൽ നിന്നുള്ള കലാകാരന്മാരായ സ്റ്റീഫൻ ദേവസ്സി, ജയറാം എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകമായി കലാപരിപാടികൾ ഒരുക്കിയിരിക്കുന്നു. യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ഒരുക്കുന്നത്. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയസാംസ്കാരിക സംഗമത്തിൽ പങ്കാളികളാവാൻ ഏവരെയും കൺവെൻഷൻ ടീം ക്ഷണിക്കുന്നു. ഓസ്റ്റിൻ പള്ളിയിലെ അച്ചന്റെയും, ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Report : ബീനാ വള്ളിക്കളം

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...