അമേരിക്കൻ വാർത്ത

പതിനഞ്ചു വർഷത്തിന്റെ ധന്യത: നാമം (NAMAM) വാർഷികാഘോഷം വ്യത്യസ്തമായ പരിപാടികൾ കൊണ്ടു ഹൃദ്യമായി

എഡിസൺ, ന്യു ജേഴ്‌സി: സാമൂഹിക-സാംസ്കാരിക-സേവന രംഗങ്ങളിൽ നിറസാന്നിധ്യമായി   ഒന്നര പതിറ്റാണ്ട്  പിന്നിടുന്ന നാമം (നോര്‍ത്ത് അമേരിക്കന്‍ മലയാളിസ്  & അസോസിയേറ്റഡ് മെമ്പേഴ്‌സ്- NAMAM)  വാർഷികാഘോഷം വ്യത്യസ്തമായ പരിപാടികൾ കൊണ്ടു ഹൃദ്യമായി. ട്രൈസ്റ്റേറ്റ്  മേഖലയിലെ പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യവും ആഘോഷത്തെ ധന്യമാക്കി.

നമ്മുടെ സംസ്കാരവും കലകളും പരിപോഷിപ്പിക്കുകയെന്ന ദൗത്യം ഒരിക്കൽ കൂടി സഫലമായപ്പോൾ കാണികൾക്കും അത് വേറിട്ട  അനുഭവമായി.   പൈതൃകം ആഘോഷിക്കുക, ബന്ധങ്ങൾ  വളര്‍ത്തുക, കലകളെ  പ്രോത്സാഹിപ്പിക്കുക എന്നിവ  എക്കാലവും  നാമത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുമാണ്.  

ഒരു മണിക്കൂർ നീണ്ട സോഷ്യൽ ഹവർ  കൂട്ടായ്മയ്ക്ക് ശേഷം, ആഘോഷ കമ്മിറ്റി അധ്യക്ഷ ഡോ. ലത നായരുടെ ആമുഖത്തോടെ പരിപാടികൾക്ക് തുടക്കമായി. ഗായകനും നടനുമായ യംസി. ശബരിനാഥ്  നാമം പ്രസിഡന്റ് പ്രദീപ് മേനോനെ വേദയിലേക്ക് ക്ഷണിച്ചു.  നാമം രക്ഷാധികാരിയും സെക്രട്ടറി ജനറലുമായ  മാധവൻ നായർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, സെക്രട്ടറി   ബിന്ദു സത്യ, ട്രഷറർ  സിറിയക് എബ്രഹാം, മുൻ പ്രസിഡന്റുമാർ,  വിശിഷ്ടാതിഥികൾ, തുടങ്ങി നാമം കുടുംബത്തിലെ എല്ലാവരെയും പ്രദീപ് മേനോൻ സ്വാഗതം ചെയ്തു.  മാധവൻ നായരുടെ കാഴ്ചപ്പാടുകളും നേതൃത്വവും കയ്യയച്ചുള്ള സഹായങ്ങളുമാണ് സംഘടനയെ മുന്നോട്ടു നയിച്ചതെന്ന്  അദ്ദേഹം അനുസ്മരിച്ചു. സംഘടന തുടരുന്ന  കാരുണ്യപ്രവർത്തനങ്ങളും അദ്ദേഹം  ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ബഹുമുഖ മേഖലകളിൽ നാമം   സേവനങ്ങൾ നൽകുന്നു. 2025-ൽ നടത്തിയ പ്രധാന പ്രവർത്തനങ്ങളും  പ്രദീപ് മേനോൻ പ്രത്യേകം പരാമർശിച്ചു. സ്ട്രീം പ്രോജക്ട്സ് അധ്യക്ഷ ഡോ. ലത നായർ, കൾച്ചറൽ ഫോറം അധ്യക്ഷ   പ്രിയ സുബ്രഹ്മണ്യൻ,  മാലിനി  നായർ എന്നിവരുടെ  സേവനങ്ങൾ  പ്രത്യേകം പരാമർശിച്ചു.  

നാമത്തിന്റെ സ്ഥാപകനും സെക്രട്ടറി ജനറലുമായ മാധവൻ നായർ, പ്രസിഡന്റ് പ്രദീപ് മേനോൻ എന്നിവർ  അടക്കമുള്ള  നേതാക്കളും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, പോൾ കറുകപ്പള്ളി, അനിൽ പുത്തൻചിറ  തുടങ്ങിയ  സംഘടനാ  നേതാക്കളും തിരി തെളിച്ചതോടെ നൃത്തവും ഗാനങ്ങളുമായി വേദി സജീവമായി.   ഡോ.   ഗിതേഷ് തമ്പി (ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍),     ബിന്ദു സത്യ (സെക്രട്ടറി),  സിറിയക് എബ്രഹാം (ട്രഷറര്‍),   മാലിനി നായര്‍ (വനിതാ ഫോറം ചെയര്‍), ആഘോഷ കമ്മിറ്റി ചെയർ ഡോ. ലതാ നായർ എന്നിവർ നേതൃത്വം നൽകി  

എഡിസണിലെ റോയൽ ആൽബർട്ട് പാലസിൽ നടന്ന സമ്മേളനത്തിൽ നാമം പിന്നിട്ട പാതകളും നേരിട്ട വിഷമതകളും അവയെ അതിജീവിച്ച ചരിത്രവും മാധവൻ  നായർ   വിവരിച്ചു.  പ്രതിസന്ധികളിൽ തളരാതെ സംഘടന കൂടുതൽ ഊർജസ്വലമായി മുന്നേറുകയാണുണ്ടായത്.  കഴിഞ്ഞ 15 വർഷമായി, നാമം വിവിധ സംരംഭങ്ങളിലൂടെ  വ്യക്തികളെയും കുടുംബങ്ങളെയും പുരോഗതിയിലേക്ക് നയിച്ചുവെന്ന്  അദ്ദേഹം   എടുത്തുപറഞ്ഞു. നാമം ഭാരവാഹികളെയും അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചു .

നാമത്തിന്റെ മുൻ അവാർഡ് ജേതാക്കളെയും സംഘടനാ നേതാക്കളെയും   സ്റ്റേജിൽ ആദരിച്ചു.

സൗപർണികാ ഡാൻസ് അക്കാദമി ഡയറക്ടർ കൂടിയായ   മാലിനി നായരും  സംഘവും അവതരിപ്പിച്ച ഹൃദ്യമായ സംഘനൃത്തത്തോടെ കലാപരിപാടികൾക്ക് തുടക്കമായി.  പൂജ ജെയ്‌നും ടീമും ചേർന്നുള്ള ബോളീവുഡ് ഡാൻസ്,  അനാമിക നായരും ടീമും ചേർന്നുള്ള നൃത്തം, അനാമികയുടെയും നിഷികയുടെയും   നൃത്തം (കാന്ത നൃത്തം) എന്നിവയും ഹൃദയാവർജ്ജകമായി.

ശബരിനാഥ്, ലൂസി കുര്യാക്കോസ്, പ്രമോദ് മുസിപറ്റ്ല, അരിന്ദം ബിശ്വാസ്, സൗരഭ് സക്സേന, ശീതൾ സുഡിഗല, സത്യ എന്നിവർ ഗാനങ്ങളാലപിച്ചു.

ഫൊക്കാന കൺവൻഷൻ  കിക്കോഫും ചടങ്ങിൽ  നടന്നു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ആശംസാ പ്രസംഗം നടത്തുകയും 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടക്കുന്ന അന്താരാഷ്ട്ര കൺവെൻഷനിൽ   പങ്കെടുക്കാൻ ഏവരെയും  ക്ഷണിക്കുകയും ചെയ്തു. റൂമിനും മറ്റും കൂടിയ നിരക്കുണ്ടെങ്കിലും കുറഞ്ഞ നിരക്കിൽ ആളുകൾക്ക് പങ്കെടുക്കാൻ ഫൊക്കാന സൗകര്യം  ഒരുക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, പോൾ  കറുകപ്പള്ളി, ലീല മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ്, അലക്സ് എബ്രഹാം, ലൈസി അലക്സ്, അലക്സ് തോമസ്, ദേവസി പാലാട്ടി, ദിലീപ് വർഗീസ്, മിത്രാസ് രാജൻ ചീരൻ, ഡോ ഷിറാസ്, തുടങ്ങിയവർ പങ്കെടുത്തവരിൽപ്പെടുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...