അമേരിക്കൻ വാർത്ത

അമേരിക്കയിലെ മിഷന്‍ ലീഗ് ദേശീയ പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നു

ചിക്കാഗോ: ക്രിസ്തുമസ് ആഘോഷങ്ങള്‍ വാണിജ്യവത്കരിക്കപ്പെടുകയും ക്രിസ്തുവിനെ ഒഴിവാക്കിക്കൊണ്ടുള്ള  ക്രിസ്തുമസ് ആഘോഷങ്ങള്‍ സര്‍വ്വസാധാരണമാവുകയും ചെയുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്തുമസിന്റെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് വടക്കേ അമേരിക്കയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് എന്ന സംഘടന. ഇതിനായി ചിക്കാഗോ രൂപതയിലെ കുടുംബങ്ങള്‍ക്കായി ഈ വര്‍ഷവും ‘ഗ്ലോറിയ ഇന്‍ എസ്സില്‍സിസ്’ എന്ന പേരില്‍ ഒരു പുല്‍ക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ദേശീയ തലത്തില്‍ ഈ മത്സരം നടത്തുന്നത്.

കുടുംബാംഗങ്ങളെല്ലാവരും ഒന്നുചേര്‍ന്ന് ഓരോ ഭവനത്തിലും ഒരു പുല്‍ക്കൂട് നിര്‍മിക്കുകയും അതിന്റെ ഒരു വീഡിയോ എടുത്തു രൂപത സമിതിക്ക് അയക്കുവാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഏറ്റവും നന്നായി പുല്‍ക്കൂട് നിര്‍മ്മിച്ച കുടുംബങ്ങള്‍ക്ക് മേഖലാ തലത്തിലും രൂപതാ തലത്തിലും സമ്മാനങ്ങളും നല്‍കുന്നുണ്ട്.

ക്രിസ്തുവാണ് ക്രിസ്തുമസിന്റെ കേന്ദ്രമെന്നും ക്രിസ്തുവിന്റെ ജനനതിരുനാളാണ് ആഘോഷിക്കുന്നതുമെന്നുമുള്ള വസ്തുത ഏവരേയും ഓര്മപെടുത്തുന്നതിനു വേണ്ടിയാണ് പുല്‍ക്കൂട് മത്സരം സംഘടിപ്പിക്കുന്നതെന്ന് മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ  ഭാരവാഹികള്‍ അറിയിച്ചു.

Report സിജോയ് പറപ്പള്ളില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...