അമേരിക്കൻ വാർത്ത

റെക്കോർഡ് യുവജന പങ്കാളിത്തം പ്രതീക്ഷിച്ച് ക്നാനായ കാത്തലിക് യൂത്ത് ലീഗ്

ടെക്സസ് : വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYLNA) 2025 സമ്മിറ്റ്, സംഘടനയുടെ ചരിത്രത്തിലെ വലിയ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ സമ്മിറ്റായിരിക്കും ഇത്. 350ൽ അധികം യുവജനങ്ങൾ റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ഈ സമ്മിറ്റ് ഡിസംബർ 19 മുതൽ 22 വരെ ജോർജിയയിലെ കൊഹൂട്ട സ്പ്രിങ്സ് റിട്രീറ്റ് സെന്ററിൽ നടക്കും.

സംഘടനയുടെ പ്രസിഡന്റ് ഷിക്കാഗോയിൽ നിന്നുള്ള അൽവിൻ പിണർക്കയിലിന്റെ നേതൃത്വത്തിലുള്ള ഊർജ്ജസ്വലരായ ടീമിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്മിറ്റിനെക്കുറിച്ചുള്ള പ്രതീക്ഷ വളരെ ഉയരങ്ങളിലേക്ക് ഉയർന്നിട്ടുണ്ട്. സമ്മിറ്റിന്റെ രജിസ്ട്രേഷൻ 8 മിനിറ്റിനുള്ളിൽ പൂർത്തിയായത് കെസിവൈഎൽഎൻഎയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ചു.

ഈ സമ്മിറ്റിൽ നവീനമായ നിരവധി പരിപാടികൾ അവതരിപ്പിക്കും. സ്റ്റേജിൽ ‘ബാറ്റിൽ ഓഫ് ദ സിറ്റീസ്’ മത്സരവും 12 ടീമുകൾ പങ്കെടുക്കുന്ന ചാംപ്യൻഷിപ്പിനായുള്ള ബാസ്കറ്റ് ബോൾ ടൂർണമെന്റും സംഘടിപ്പിക്കും. ഈ പരിപാടികൾ പങ്കാളികളിൽ ഐക്യബോധവും ആരോഗ്യകരമായ മത്സരവും നേതൃത്വവും പ്രോത്സാഹിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

ആത്മീയതക്കും നേതൃത്വവികസനത്തിനും പുറമേ സമ്മിറ്റിൽ സിപ്പ്-ലൈനിങ്, കാനോയിങ്, പോൺടൂൺ ബോട്ട് സവാരി, 360 ഡിഗ്രി ഫോട്ടോ ബൂത്ത്, പ്രൊഫഷണൽ ഫോട്ടോ ബൂത്ത്, ഹെന്ന ആർട്ടിസ്റ്റുകൾ തുടങ്ങിയ വിപുലമായ യൂത്ത് ട്രെൻഡിനുസരിച്ചുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് പങ്കെടുക്കുന്നവർക്ക് സമഗ്രവും അവിസ്മരണീയവുമായ അനുഭവം ഉറപ്പാക്കുന്നു.

കെസിവൈഎൽഎൻഎ എക്സിക്യൂട്ടീവ് കമ്മിറ്റി യുവജനങ്ങളുടെ ശക്തമായ തിരിച്ചുവരവിനെ അഭിമാനത്തോടെ കാണുന്നു. റെക്കോർഡ്-ബ്രേക്കിംഗ് പങ്കാളിത്തവും നവീനമായ പരിപാടികളുമുള്ള കെസിവൈഎൽഎൻഎ സമ്മിറ്റ് 2025, കെസിവൈഎൽഎൻഎ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മിറ്റ് ആകാൻ സജ്ജമാണെന്ന് സംഘാടകർ അറിയിച്ചു.

ഈ ചരിത്രപരമായ സമ്മിറ്റിൽ കെസിവൈഎൽഎൻഎ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കെസിവൈഎൽഎൻഎയുടെ ഭാവി വളർച്ചയിലേക്ക് കുതിക്കുവാൻ തയ്യാറെടുക്കുന്ന പ്രതിഭാധനരായ യുവജനങ്ങൾക്ക് മാർഗനിർദേശവും പ്രോത്സാഹനവും പിന്തുണയും നൽകുവാൻ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ അറിയിച്ചു.

കെസിവൈഎൽഎൻഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഇവരാണ്: അൽവിൻ പിണർക്കയിൽ (പ്രസിഡന്റ്), സ്നേഹ പാലാപ്പുഴമറ്റം (സെക്രട്ടറി), ഷെറിൽ ചെറുകര (വൈസ് പ്രസിഡന്റ്), താരാ കണ്ടാരപ്പള്ളിയിൽ (ജോയിന്റ് സെക്രട്ടറി), മിഷേൽ പറമ്പേട്ടു (ട്രഷറർ). റീജനൽ വൈസ് പ്രസിഡന്റുമാർ: കെവിൻ ഭഗവതികുന്നേൽ (Northeast), ടോബി കൈതക്കോട്ടിയിൽ (Midwest), ജെസ്ലിൻ മൂശ്ശപ്പറമ്പിൽ (Southeast), റൈന കാരക്കാട്ടിൽ (Texas), ജോസഫ് പുതിയിടം (West Coast).


Report  ബൈജു ആലപ്പാട്ട്‌

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...