അമേരിക്കൻ വാർത്ത

റവ.ഡോ. ജോൺസൺ തേക്കടയിൽ ഡാലസിൽ ഡിസംബർ 18 ന് മുഖ്യ പ്രഭാഷണം നടത്തുന്നു

ഡാലസ്: ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാലസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വർത്തമാനകാലം, ഭാവികാലം എന്ന വിഷയത്തെ അധികരിച്ച് ഒരു സെമിനാർ ഡിസംബർ 18 വ്യാഴായ്ച്ച വൈകിട്ട് 7 മണിക്ക് ഡാലസ് സെന്റ്.പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് (1002 Barnes Bridge Rd, Mesquite, Tx 75150) നടത്തപ്പെടുന്നു.

പ്രമുഖ ക്രൈസ്തവ എഴുത്തുകാരനും, പ്രഭാഷകനും, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് മലബാര്‍,ബിഷപ്സ് കമ്മീസറിയും ആയ റവ.ഡോ.ജോൺസൺ തേക്കടയിൽ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ക്രൈസ്തവ സഭാ വിഭാഗത്തിലും ഉള്ള വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ഡിസംബര്‍ 18 നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്  ആരംഭിക്കുന്ന ഈ സെമിനാറിലേക്ക് എല്ലാ സഭാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :പ്രശാന്ത് ഡി  -(619) 831-9921, ഷാജി രാമപുരം – (972) 261-4221, തോമസ് ജോര്‍ജ്  –   (469) 540-6983, പി.പി.ചെറിയാന്‍ –     (214) 450-4107

Report നവീൻ മാത്യു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...