ചരമം

സാഹിത്യകാരൻ എം.രാഘവൻ അന്തരിച്ചു; എം.മുകുന്ദന്റെ സഹോദരൻ

സഹോദരൻമാഹി: ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം.രാഘവൻ (95) അന്തരിച്ചു. എം.മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. തിങ്കളാഴ്ച പുലർച്ചെ 5.30ന് ഭാരതിയാർ റോഡിലെ മണിയമ്പത്തായിരുന്നു അന്ത്യം. ഡൽഹിയിലെ ഫ്രഞ്ച് എംബസിയിലെ സാംസ്കാരിക വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് ബ്രവേ പരീക്ഷ പാസായ രാഘവൻ, മുംബൈയിലെ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ഡൽഹിയിൽ എംബസിയിലും ജോലി ചെയ്തു. 1983ൽ എംബസിയുടെ സാംസ്കാരിക വിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്നും വിരമിച്ചു. പിന്നീട് മയ്യഴിയിൽ സ്ഥിര താമസമാക്കിയ അദ്ദേഹം സാഹിത്യരചനയിൽ മുഴുകി.

നനവ്, വധു, സെപ്തംബർ അകലെയല്ല, ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരങ്ങൾ), നങ്കീസ്, അവൻ, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങൾ (നോവലുകൾ), കർക്കിടകം, ചതുരംഗം (നാടകങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ. ഫ്രഞ്ച് ഭാഷാ പണ്ഡിതനായ എം.രാഘവൻ മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായി  പ്രവർത്തിച്ചിരുന്നു. മയ്യഴിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ യൂന്യോം ദ് അമിക്കാലിന്റെ പ്രസിഡന്റായിരുന്നു. മലയാള കലാഗ്രാമത്തിന്റെ ആരംഭകാലം തൊട്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഡൽഹിയിൽ മലയാളി സമാജത്തിന്റെ വാർഷികങ്ങൾക്കായി ധാരാളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ അംബുജാക്ഷി ഒട്ടുമിക്ക നാടകങ്ങളിലും നായികയായി വേഷമിട്ടു. ഇളക്കങ്ങൾ എന്ന കഥ അതേ പേരിൽ ചലച്ചിത്രമായിട്ടുണ്ട്. ഫ്രഞ്ചിൽ നിന്നും ഒട്ടേറെ ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

പുതുച്ചേരി സർക്കാർ മലയാളരത്നം ബഹുമതി നൽകി ആദരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, അബൂദാബി ശക്തി അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഫ്രഞ്ച് അധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റേയും കൊറമ്പാത്തിയമ്മയുടേയും മൂത്ത മകനായിരുന്നു. മക്കൾ: ഡോ. പിയൂഷ് (കോയമ്പത്തൂർ), സന്തോഷ്. മരുമക്കൾ: ഡോ. മൻവീൻ (പഞ്ചാബ്), പ്രഭ (ധർമ്മടം). മറ്റ് സഹോദരങ്ങൾ: മണിയമ്പത്ത് ശിവദാസ് (റിട്ട. ചീഫ് എൻജിനീയർ, ഭക്രാനംഗൽ), എം.വിജയലക്ഷ്മി (ധർമ്മടം), പരേതരായ മണിയമ്പത്ത് ബാലൻ (എൻജിനീയർ), കഥാകൃത്ത് എം.ശ്രീജയൻ (പെരിങ്ങാടി), എഴുത്തുകാരി കൗസല്യ, ദേവകി (മാഹി). സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് മാഹി മുനിസിപ്പൽ ശ്മശാനത്തിൽ.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....