പ്രധാന വാർത്ത

ഹൈടെക്കാണ് ഈ കള്ളന്മാൻ! ഒബിഡി പോർട്ടിലൂടെ ഡ്യൂപ്ലിക്കറ്റ് കീ, ഏത് കാറും മോഷ്ടിക്കും രണ്ടാഴ്ചയ്ക്കകം വിൽക്കും

ന്യൂഡൽഹി: സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡ്യൂപ്ലിക്കറ്റ് കാർ കീ തയാറാക്കി, അവ ഉപയോഗിച്ച് വാഹനങ്ങൾ മോഷ്ടിക്കുന്ന ഹൈടെക് കള്ളന്മാരുടെ സംസ്ഥാനാന്തര സംഘത്തെ പൊലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ സോനു, ആശിഷ്, ഹരിയാന സ്വദേശിയായ സന്ദീപ് എന്നിവരാണു പിടിയിലായത്. 3 കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് (ഒബിഡി) പോർട്ട് വഴി ഡ്യൂപ്ലിക്കറ്റ് കാർ കീ പ്രോഗ്രാം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ടാബ്‌ലറ്റും വിവിധ കാർ ബ്രാൻഡുകളുടെ ഡ്യൂപ്ലിക്കറ്റ് കീകളും പൊലീസ് പിടിച്ചെടുത്തു. വാഹനത്തിന്റെ ഡാഷ്‌ബോർഡിനു കീഴിലുള്ള ഒബിഡി പോർട്ടിലേക്കു കണക്ട് ചെയ്യാൻ ഒരു ഇലക്ട്രോണിക് കീ-ക്ലോണിംഗ് ടാബ്‌ലറ്റ് ഉപയോഗിച്ചതായും വാഹനത്തിന്റെ സുരക്ഷാ കോഡ് പകർത്തി ബ്ലാങ്ക് കീകൾ പ്രോഗ്രാം ചെയ്തതായും പ്രതികൾ മൊഴി നൽകി. മോഷ്ടിച്ച വാഹനങ്ങൾ ഡൽഹി- എൻ‌സി‌ആർ പ്രദേശത്ത് ഒന്നുമുതൽ രണ്ടാഴ്ച വരെ പാർക്ക് ചെയ്ത ശേഷം പ്രദേശത്തിനു പുറത്ത് വിൽക്കുകയായിരുന്നു സംഘത്തിന്റെ രീതിയെന്നു പൊലീസ് പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...