അമേരിക്കൻ വാർത്ത

ഏഷ്യൻ അമേരിക്കൻസ് ഓഫ് റോക്ക് ലാൻഡ് (അമോർ) വീണ്ടും പ്രവർത്തന മേഖലയിലേക്ക്

ഓറഞ്ച്ബർഗ്, ന്യു യോർക്ക്: ഏഷ്യൻ സമൂഹത്തിനു വലിയ സ്വാധീനമുള്ള റോക്ക് ലാൻഡ് കൗണ്ടിയിൽ ഏഷ്യൻ അമേരിക്കൻസ്  ഓഫ് റോക്ക് ലാൻഡ്  (അമോർ) വീണ്ടും പ്രവർത്തന മേഖലയിലേക്ക്.  

മാനി  സാഞ്ചസ് എന്ന ഫിലിപ്പിനോ കമ്യുണിറ്റി ലീഡറുടെ നേതൃത്വത്തിൽ സംഘടന റോക്ക് ലാൻഡിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത്  മികച്ച പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പി.ടി. തോമസ് അന്ന്  സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പോൾ കറുകപ്പള്ളി, വർഗീസ് ഉലഹന്നാൻ, തുടങ്ങിയവരും സംഘടനയിൽ സജീവമായിരുന്നു.

പിന്നീട് പ്രവർത്തനം നിലച്ച സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ  സാഞ്ചസിന്റെ പുത്രൻ മാർക്ക് സാഞ്ചസ്  ആണ്  മുൻ കൈ എടുത്തത്.  മലയാളി സമൂഹത്തിൽ നിന്ന് നോഹ ജോർജ്  പിന്തുണയുമായെത്തി.

പേൾ റിവർ ഹിൽട്ടനിൽ സംഘദനയുടെ  ആഭിമുഖ്യത്തിൽ നടത്തിയ   ഹോളിഡേ  പാർട്ടിയിൽ കൗണ്ടി എക്സിക്യു്റ്റിവ് എഡ്  ഡേ, സ്റ്റേറ്റ് സെനറ്റർ ബിൽ വെബർ, ക്ലാർക്‌സ്‌ടൗൺ സൂപ്പർ വൈസർ ജോർജ് ഹോമാൻ, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ, കൗണ്ടി ക്ലാർക്ക് ഡോണാ സിൽബർമാൻ, ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്തു.

പി.ടി. തോമസ് സംഘടനയുടെ മുൻകാല പ്രവർത്തനം അനുസ്മരിക്കുകയും ഇലക്ഷൻ രംഗത്തും മറ്റും ഏഷ്യക്കാർ ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും  ചെയ്തു.  പോൾ  കറുകപ്പള്ളി, ജോർജ് ജോൺ കല്ലൂർ, അലക്സ് എബ്രഹാം, ടോം നൈനാൻ, അലക്സ് തോമസ്, ലൈസി അലക്സ്, ഫിലിപ്പോസ് ഫിലിപ്, വർഗീസ് ഉലഹന്നാൻ, അജി കളീക്കൽ   തുടങ്ങി ഒട്ടേറെ മലയാളികൾ  പങ്കെടുത്തു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...