അമേരിക്കൻ വാർത്ത

ഡാലസ് സ്കൂൾ ഓഫ് തിയോളജി പൂർവ വിദ്യാർഥി സംഗമം ഡിസംബർ 28ന്

ഡാലസ്: ക്രൈസ്തവ ശുശ്രൂഷാ രംഗത്ത് നിർണായക സ്വാധീനം ചെലുത്തുന്ന ഡാലസ് സ്കൂൾ ഓഫ് തിയോളജി പൂർവ വിദ്യാർഥി അസോസിയേഷന്റെ (Alumni Association) ഈ വർഷത്തെ വാർഷിക സമ്മേളനം 2025 ഡിസംബർ 28ന്. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർഥികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം 6:30ന് സൂം പ്ലാറ്റ്‌ഫോം വഴിയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്.  

സമ്മേളനത്തിന്റെ മുഖ്യ വിഷയം ‘Reignite the Vision and Mission Mindset’ (ദർശനവും മിഷൻ മനോഭാവവും വീണ്ടും ജ്വലിപ്പിക്കുക) എന്നതാണ്. നിലവിലെ ലോക സാഹചര്യങ്ങളിൽ ശുശ്രൂഷയുടെ പ്രസക്തി പൂർവ വിദ്യാർഥികളെ ഓർമിപ്പിക്കാനും, അവരുടെ ശുശ്രൂഷാ മേഖലകളിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും ഈ സംഗമം വേദിയാകും. ഡാലസ് സ്കൂൾ ഓഫ് തിയോളജിയിൽനിന്നു  ലഭിച്ച പരിശീലനവും അറിവും ലോകമെമ്പാടുമുള്ള സുവിശേഷ പ്രവർത്തനങ്ങൾക്കായി എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനും അനുഭവങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരം കൂടിയാണിത്.

സമ്മേളനത്തിൽ പാസ്റ്റർ ടിങ്കു തോംസൺ മുഖ്യ അതിഥിയായി പങ്കെടുക്കും. കൂടാതെ പാസ്റ്റർമാരായ ഡോ. എബ്രഹാം തോമസ്, ഡോ. ജോസഫ് ഡാനിയേൽ, ഡോ. തോമസ് മുല്ലക്കൽ എന്നിവരും വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും.

സൂം ഐഡി: 874 3766 0854. മീറ്റിങ്ങിന് പാസ്‌വേർഡ് ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ തോമസ് ജോൺ (214) 500-8566, സജിത്ത് സ്കറിയാ (516) 547-3363, ബാബു പി സൈമൺ (214) 735 -3999 എന്നിവരുമായി ബന്ധപ്പെടാം.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...